Mission Chakkakomban Day 3 
Idukki

മൂന്നാം ദിവസവും ഒളിച്ചുകളിച്ച് ചക്കക്കൊമ്പൻ; നടുത്തുരുത്തിൽ നിലയുറപ്പിച്ച കൊമ്പനെ നിരീക്ഷിക്കാൻ ബോട്ടുകളുമായി ദൗത്യസംഘം

ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാല്‍ പഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ നിരോധനാജ്ഞ തുടരുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ഇടുക്കി: ചിന്നക്കനാലിൽ ഭീതി പരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ ദൗത്യം മൂന്നാം ദിവസത്തിലേക്ക് കടന്നു. മൂന്നാം ദിനവും ദൗത്യസംഘത്തെ വെട്ടിച്ച് ഒളിച്ചുകളി തുടരുകയാണ് ചക്കക്കൊമ്പൻ. മയക്കുവെടി വെക്കാൻ അനുയോജ്യമായ തുറസ്സായ സ്ഥലത്തേക്ക് ആനയെ എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് വനംവകുപ്പ് സംഘം.

ഇന്നലെ അവസാനമായി കണ്ടെത്തിയ സ്ഥലത്ത് ചക്കക്കൊമ്പന്‍ അധിക ദൂരം പോയിട്ടില്ല. ഇന്നലെ രാത്രിയും ഇവിടെ തന്നെ ആയിരുന്ന ആന. രണ്ടുദിവസമായി തുടരുന്ന ദൗത്യത്തില്‍ ആന അക്രമകാരി ആകുന്നതും മയക്കുവെടിവയ്ക്കാന്‍ അനുയോജ്യമാകുന്ന സ്ഥലത്ത് ആന എത്താത്തതുമാണ് വെല്ലുവിളിയാകുന്നത്. ദൗത്യം പൂര്‍ത്തിയാക്കാന്‍ ഇന്നും ശ്രമം തുടരും. അതിന് കഴിഞ്ഞില്ലെങ്കില്‍ താല്‍ക്കാലികമായി ദൗത്യത്തിന് ഇടവേള ഇടാനാണ് തീരുമാനം. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാല്‍ പഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ നിരോധനാജ്ഞ തുടരുകയാണ്.

മൂന്നാം ദിനം രാവിലെ തന്നെ ചക്കക്കൊമ്പനെ ട്രാക്ക് ചെയ്യാനുള്ള നടപടികൾ ദൗത്യസംഘം ആരംഭിച്ചിരുന്നു. നിലവിൽ ആനയിറങ്കൽ ജലാശയത്തിനോട് ചേർന്നുള്ള നടുത്തുരുത്തി ഭാഗത്താണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. ഇവിടെ നിന്നും മയക്കുവെടി വെക്കാൻ അനുയോജ്യമായ സുരക്ഷിത സ്ഥലത്തേക്ക് ആന നീങ്ങിയാൽ മാത്രമേ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ.

പന്നിയാറിലേക്ക് കടക്കാതിരിക്കാൻ ബോട്ടുകളിൽ കാവൽ

നടുത്തുരുത്തിൽ നിന്ന് പന്നിയാർ ഭാഗത്തേക്കും 301 കോളനി ഭാഗത്തേക്കും ആനയ്ക്ക് നീങ്ങാൻ സാധിക്കുമെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (സി.സി.എഫ്) ഡി.കെ. വിനോദ്കുമാർ വ്യക്തമാക്കി. ഇതിൽ തോട്ടം മേഖലയായ പന്നിയാറിലേക്ക് ചക്കക്കൊമ്പൻ ഇറങ്ങിയാൽ മയക്കുവെടി ദൗത്യം അസാധ്യമാകും.

ഈ സാഹചര്യം ഒഴിവാക്കുന്നതിനായി, പന്നിയാർ ഭാഗത്തേക്ക് ആന നീങ്ങാതിരിക്കാൻ ജലാശയത്തിൽ ബോട്ടുകളിൽ പ്രത്യേക ദൗത്യസംഘത്തെ വിന്യസിച്ചിട്ടുണ്ട്. ആനയെ സുരക്ഷിതമായ മേഖലയിലേക്ക് എത്തിച്ച് ഇന്ന് തന്നെ ദൗത്യം പൂർത്തീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം

ഇന്നലെ അവസാനമായി കണ്ടെത്തിയ സ്ഥലത്ത് ചക്കക്കൊമ്പന്‍ അധിക ദൂരം പോയിട്ടില്ല. ഇന്നലെ രാത്രിയും ഇവിടെ തന്നെ ആയിരുന്ന ആന. രണ്ടുദിവസമായി തുടരുന്ന ദൗത്യത്തില്‍ ആന അക്രമകാരി ആകുന്നതും മയക്കുവെടിവയ്ക്കാന്‍ അനുയോജ്യമാകുന്ന സ്ഥലത്ത് ആന എത്താത്തതുമാണ് വെല്ലുവിളിയാകുന്നത്. ദൗത്യം പൂര്‍ത്തിയാക്കാന്‍ ഇന്നും ശ്രമം തുടരും. അതിന് കഴിഞ്ഞില്ലെങ്കില്‍ താല്‍ക്കാലികമായി ദൗത്യത്തിന് ഇടവേള ഇടാനാണ് തീരുമാനം. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാല്‍ പഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ നിരോധനാജ്ഞ തുടരുകയാണ്.

ആദ്യദിനത്തില്‍ വെടിയേറ്റ ശേഷം ദൗത്യസംഘത്തെ ആക്രമിക്കാന്‍ പാഞ്ഞടുത്ത കൊമ്പന്‍ ഇന്നലെ ശാന്തനായിരുന്നു. രാവിലെ ചെമ്പകത്തൊഴുകുടിയിലെ ഏലത്തോട്ടത്തിലാണ് ഇന്നലെ ആദ്യമായി കൊമ്പനെ കണ്ടെത്തിയത്. ദൗത്യസംഘം ആനയെ തുറസായ സ്ഥലത്തേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും കൊമ്പന്‍ അവിടെത്തന്നെ മണിക്കൂറുകളോളം തുടര്‍ന്നു. എന്നാല്‍ പിന്നീട് ആന സ്ഥലം മാറിയിരുന്നു.

The mission to capture and radio-collar Chakkakompan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പദവികളേക്കാള്‍ പ്രസ്ഥാനത്തെ സ്‌നേഹിച്ചവന്‍, അന്ന് വടകരയിലേക്ക് പോകാതിരുന്നെങ്കില്‍ ഇന്ന് മന്ത്രി'; ഷാഫിയെ പിന്തുണച്ച് രമേഷ് പിഷാരടി

'ഹിന്ദു മതത്തിലേക്ക് മാറാന്‍ ക്ഷേത്രം അധികൃതര്‍ സമ്മതിക്കുന്നില്ല'; ക്രിസ്ത്യന്‍ കുടുംബം ഹൈക്കോടതിയില്‍

'തടവുകാരിലേക്ക് സത്യസന്ധമായ വിവരങ്ങള്‍ എത്തണം'; ജയിലുകളില്‍ പാര്‍ട്ടി മുഖപത്രങ്ങള്‍ക്ക് വിലക്ക്

'എന്റെ ഫോണും ചോര്‍ത്തുന്നുണ്ട്, തെറ്റിച്ച് പറഞ്ഞ് ഞാന്‍ അവരെ പറ്റിക്കും'

ചക്കക്കൊമ്പൻ പിടിയിലാകുമോ? രാഷ്ട്രപതി ഇന്ന് കേരളത്തിൽ‌, നാശം വിതച്ച് 'നോര്‍-ഈസ്റ്റര്‍'... ഇന്നത്തെ 5 പ്രധാന വാർത്തകൾ