Fire Force Rescues Cat Deep Well in Kannur. 
Kannur

32 കോല്‍ താഴ്ചയുള്ള കിണറ്റിൽ പൂച്ച വീണു; രക്ഷകരായി ഫയർ ഫോഴ്സ്

32 കോല്‍ താഴ്ച്ചയുള്ള കിണറിൽ വെള്ളം കുറവായിരുന്നു. ഇതു രക്ഷാപ്രവർത്തനം എളുപ്പമാക്കി.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: 32 കോല്‍ താഴ്ചയുള്ള കിണറ്റിൽ നിന്ന് പൂച്ചയെ അതി സാഹസികമായി രക്ഷിച്ച് ഇരിട്ടി ഫയർ ഫോഴ്സ്. കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ ഇരിക്കൂർ ബ്ളാത്തൂരിൽ ആണ് സംഭവം. ബ്ളാത്തൂർ ഇല്ലത്തടത്ത് മുസ്‌തഫയുടെ വീട്ടു കിണറ്റിലാണ് പൂച്ച വീണത്. വീട്ടുകാരും അയൽവാസികളും ചേർന്ന് പൂച്ചയെ പുറത്തെടുക്കാൻ നടത്തിയ ശ്രമം വിഫലമായി.

ഇതേ തുടർന്ന് നാട്ടുകാർ ഫയർ ഫോഴ്സിനെ വിവരമറിയിച്ചു. ഉടൻ തന്നെ ഇരിട്ടി ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി. 32 കോല്‍ താഴ്ച്ചയുള്ള കിണറിൽ വെള്ളം കുറവായിരുന്നു. ഇതു രക്ഷാപ്രവർത്തനം എളുപ്പമാക്കി. ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ അരുൺ കുമാർ ഏണിവെച്ചു കിണറ്റിലേക്ക് ഇറങ്ങി.

കിണറിന്റെ പടവിൽ പതുങ്ങിയിരുന്ന പൂച്ചയെ സുരക്ഷിതമായി പുറത്തെടുത്തു. രക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർ ആൻഡ് റസ്ക്യൂ , ഓഫീസർ കെ വി വിജേഷ്, ജസ്റ്റിൻ ജയിംസ്, ഹോം ഗാർഡുമാരായ രമേഷ്,സരീഷ് എന്നിവരും പങ്കെടുത്തു.

Fire Force Rescues Cat from 32-Foot-Deep Well in Kannur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി വിജയന്‍ വാടക വീട്ടിലേക്ക്; പ്രതിപക്ഷ നേതാവാകാനില്ല?

Kerala CM Selection Live: സുധാകരന്റെ വീട്ടിൽ കെസി-കെഎസ് അനുകൂലികളുടെ രഹസ്യ ഗ്രൂപ്പ് യോഗം

പെട്രോളിന് അഞ്ചു രൂപ വരെ; ഉടന്‍ ഇന്ധനവില വര്‍ധിച്ചേക്കും, റിപ്പോര്‍ട്ട്

ലൈഫ് മിഷന്‍ വീടിന്റെ മൂന്നാം ഗഡുവിന് കൈക്കൂലി; വിജിലന്‍സിനെ അറിയിച്ച് പരാതിക്കാരന്‍, കൈയ്യോടെ പൊക്കി

സിബിഎസ്ഇ 12-ാം ക്ലാസ് ഫലം നാളെ?; വിശദാംശങ്ങള്‍

SCROLL FOR NEXT