VK Sreenivasan. 
Kannur

മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരം വികെ ശ്രീനിവാസൻ അന്തരിച്ചു

സന്തോഷ് ട്രോഫി താരവും തിരുവനന്തപുരം ടൈറ്റാനിയം മുൻ ഫുട്ബോൾ കോച്ചുമാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരവും പ്രമുഖ കായിക പ്രതിഭയുമായ വി.കെ. ശ്രീനിവാസൻ (84) അന്തരിച്ചു. കണ്ണൂർ പൊടിക്കുണ്ട് സ്വദേശിയാണ്. കണ്ണൂർ സ്പിരിറ്റഡ് യൂത്ത്സ് ക്ലബ്ബിലൂടെയാണ് അദ്ദേഹം തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. തുടർന്ന് തിരുവനന്തപുരം ടൈറ്റാനിയം കമ്പനിയിൽ ജീവനക്കാരനായ അദ്ദേഹം, കമ്പനിയുടെ ദീർഘകാല ഫുട്ബോൾ കോച്ചായും സംസ്ഥാന ടീമിനായി സന്തോഷ് ട്രോഫി ടൂർണമെന്റുകളിലും ജഴ്സി അണിഞ്ഞിട്ടുണ്ട്.

ഭൗതികശരീരം ഇരിണാവിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചു. ശവസംസ്കാരം ഇന്ന് വൈകുന്നേരം നടക്കും. സാവിത്രിയാണ് ഭാര്യ. ദിനീഷ് (കേരള ബാങ്ക്, തിരുവനന്തപുരം), ദീപ എന്നിവരാണ് മക്കൾ. പരേതരായ രാഘവൻ, നാരായണൻ (പള്ളിക്കുന്ന് പഞ്ചായത്ത് മുൻ മെമ്പർ), ലക്ഷ്മി, ജാനകി എന്നിവർ സഹോദരങ്ങളാണ്. കായിക ലോകത്തെ പ്രമുഖർ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

Former Santhosh Trophy footballer and Titanium team coach V.K. Sreenivasan has passed away at the age of 84 in Kannur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിപ വീണ്ടും ആവര്‍ത്തിക്കും; 50% വവ്വാലുകളില്‍ വൈറസ് ബാധ'

"പൊലീസ് ഡാ...!!!"; എഎസ്‌ഐയെ ആക്രമിച്ച് ഒളിവില്‍ പോയ പ്രതിയെ പിടികൂടി അതേ റോഡിലൂടെ നടത്തിച്ചു

'സത്യം മനസിലാക്കാതെ സമൂഹം പെരുമാറും, അത് നേരിട്ട് ജീവിക്കുന്നവരാണ് നമ്മൾ'; കുരുന്നുകൾക്ക് മുന്നിൽ മമ്മൂട്ടിയുടെ സർപ്രൈസ് എൻട്രി

'ഞങ്ങൾക്ക് ശാസ്ത്രീയ പിന്തുണയുണ്ട്; പെട്രോളിലെ എഥനോളിൻറെ അളവ് കാലക്രമേണ വർധിപ്പിക്കും'

ഗംഭീര വെടിക്കെട്ടിനൊരുങ്ങി മമ്മൂട്ടിയുടെ ‘മേള’; മാസ് ലുക്കിൽ ദീപാവലി സ്പെഷ്യൽ പോസ്റ്റർ