Prasanth Babu 
Kannur

കണ്ണൂർ നഗരസഭാ മുൻ കൗൺസിലർ പ്രശാന്ത് മാറോളി (പ്രശാന്ത് ബാബു) നിര്യാതനായി

കെ. സുധാകരന്റെ മുൻ ഡ്രൈവറായിരുന്നു; സംസ്കാരം പയ്യാമ്പലത്ത് നടക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: കണ്ണൂർ നഗരസഭാ മുൻ കൗൺസിലർ പ്രശാന്ത് മാറോളി (പ്രശാന്ത് ബാബു - 58) നിര്യാതനായി. കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി അധ്യക്ഷനും എം.പിയുമായ കെ. സുധാകരന്റെ മുൻ ഡ്രൈവർ എന്ന നിലയിലും രാഷ്ട്രീയ വൃത്തങ്ങളിൽ അദ്ദേഹം ഏറെ ശ്രദ്ധേയനായിരുന്നു.പരേതനായ കുഞ്ഞിക്കണ്ണൻ മാറോളിയുടെയും സൗദാമിനിയുടെയും മകനാണ്. നിലവിൽ ഭൗതികശരീരം കൂത്തുപറമ്പ് മൂന്നാംപീടികയിലെ വസതിയിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്.

സംസ്കാര ചടങ്ങുകൾ ഇന്ന് (ശനിയാഴ്ച) രാവിലെ 11 മണിക്ക് കണ്ണൂർ പയ്യാമ്പലം തീരത്ത് നടക്കും.ഭാര്യ: ഷൈനി. മക്കൾ: അമൽ എം. പ്രശാന്ത്, അമൃത. മരുമകൻ: അതുൽ. രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

Former Kannur Municipality councillor Prashanth Maroli, widely known as Prashanth Babu (58), passed away.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഴിഞ്ഞം ഓഹരി കൈമാറ്റം: മുഖ്യമന്ത്രി വിഡി സതീശൻറെ നിലപാടിൽ കോൺഗ്രസ് ഹൈക്കമാൻഡിന് അതൃപ്തി

വീക്കെൻഡിൽ വൈകിയുള്ള ഉറക്കം, ഭക്ഷണം! ഈ റൂട്ടീൻ മാറ്റം ആരോ​ഗ്യത്തെ എങ്ങനെ ബാധിക്കുന്നു, 'വീക്കെൻഡ് റീസെറ്റ്' ദോഷമാണോ?

'15 കോടി സംഭാവന കിട്ടും', ബിജെപി നേതാവിന്റെ വിഡിയോയുമായി മാല പാർവതി; 'അജണ്ടകൾ നടപ്പാക്കാൻ ശ്രമിച്ചാൽ എതിർക്കും'

മെസ്സിയെയും അർജന്റീനയെയും വിറപ്പിച്ച ദ്വീപുരാഷ്ട്രം; തോറ്റിട്ടും ലോകം നെഞ്ചിലേറ്റിയ കാബോ വെര്‍ദെയുടെ ഹീറോയിക് പോരാട്ടം

പൊലീസ് ക്യാംപില്‍ ഇരുന്ന് മദ്യപാനം; പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ ഒരാള്‍ ഓടിരക്ഷപ്പെട്ടു, മൂന്ന് പൊലീസുകാർക്ക് സസ്‌പെന്‍ഷന്‍