Extorica Painting Exhibition Kannur 
Kannur

വിരമിച്ചപ്പോൾ തുടങ്ങിയ വർണപ്രപഞ്ചം: മൂന്ന് കൂട്ടുകാരികളുടെ 'എക്സ്റ്റോറിക്ക' ചിത്രപ്രദർശനം വിസ്മയമാകുന്നു

കാൻവാസിൽ വിരിഞ്ഞത് പ്രകൃതിയുടെ വിസ്മയക്കാഴ്ചകൾ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: പതിറ്റാണ്ടുകൾ നീണ്ട ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ കൈമോശം വന്നുപോയ ചിത്രകലയെ സർവീസിൽനിന്ന് വിരമിച്ച ശേഷം ജീവിതത്തിലേക്ക് തിരികെപ്പിടിച്ച് മൂന്ന് കൂട്ടുകാരികൾ. ഓൺലൈൻ ക്ലാസുകളിലൂടെ സ്വായത്തമാക്കിയ പുത്തൻ വരയറിവുകളിലൂടെ ഇവർ ഒരുക്കിയ 'എക്സ്റ്റോറിക്ക' എന്ന ചിത്രപ്രദർശനം കണ്ണൂർ മഹാത്മാമന്ദിരത്തിലെ 'കമ്യൂൺ ദി ആർട്ട്ഹബി'ൽ കലാപ്രേമികളുടെ ശ്രദ്ധ നേടുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് വിരമിച്ച കെ.കെ. ലതിക, എ. ബാലാമണി, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച എൻ.കെ. ബിന്ദു എന്നിവരാണ് ഈ വേറിട്ട ചിത്രപ്രദർശനത്തിന് പിന്നിൽ. പ്രകൃതിയുടെ അത്ഭുതക്കാഴ്ചകളെ ക്യാൻവാസിലേക്ക് പകർത്തിയ മുപ്പതിലേറെ അക്രിലിക് ചിത്രങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്. തിങ്കളാഴ്ചയാണ് പ്രദർശനം സമാപിക്കുന്നത്.

കുട്ടിക്കാലത്ത് വരയുടെ ലോകത്ത് സജീവമായിരുന്ന മൂവരും പിന്നീട് ജീവിതത്തിന്റെയും ജോലിയുടെയും തിരക്കുകളിലേക്ക് മാറിയപ്പോൾ ചിത്രകലയെ മനഃപൂർവമല്ലാതെ ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. സ്കൂൾ-കോളജ് പഠനകാലത്ത് വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ടെങ്കിലും പിന്നീട് ആ മേഖലയിൽ തുടരാൻ ഇവർക്ക് സാധിച്ചില്ല. എന്നാൽ വിരമിക്കലിന് ശേഷം ലഭിച്ച ഒഴിവുസമയങ്ങളിൽ മനസ്സിൽ സൂക്ഷിച്ചിരുന്ന ചിത്രകലയെ വീണ്ടും പൊടിതട്ടിയെടുക്കാൻ ഇവർ ഒന്നിച്ച് തീരുമാനിക്കുകയായിരുന്നു.

കണ്ണൂർ പള്ളിക്കുന്നിൽ താമസിക്കുന്ന ഈ കൂട്ടുകാരികൾ സലീഷ് ചെറുപുഴയുടെ നേതൃത്വത്തിലാണ് ഓൺലൈനായി ചിത്രകല അഭ്യസിച്ചത്. മൂവരും ഒത്തുചേർന്ന് നടത്തുന്ന ആദ്യ ചിത്രപ്രദർശനമാണിത് എന്ന പ്രത്യേകതയുമുണ്ട്. പ്രശസ്ത ചിത്രകാരൻ എബി എൻ. ജോസഫ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സലീഷ് ചെറുപുഴ അധ്യക്ഷത വഹിച്ചു. വർഗീസ് കളത്തിൽ, കെ. ദാമോദരൻ, വനിതാസാഹിതി സംസ്ഥാന പ്രസിഡന്റ് വി.എസ്. ബിന്ദു, സെക്രട്ടറി രവിത ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.

Rediscovering their childhood artistic passions after retiring from long professional careers, three women friends from Pallikkunnu in Kannur have captured public admiration with their joint art exhibition titled 'Extorica' at 'Commune The Art Hub' in Kannur's Mahatma Mandiram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷൂട്ടിങില്‍ ഇന്ത്യക്ക് വീണ്ടും തിളക്കം, ഇരട്ട മെഡല്‍; വെള്ളിയും വെങ്കലവും

ആന്റോയുടെ വീട് 'ഹോം സ്‌റ്റേ' ആക്കാന്‍ അപേക്ഷ, 'സ്റ്റോപ്പ് മെമ്മോ'; വാഴവറ്റയിലെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്‌തെന്ന് എക്‌സൈസ്

ഭിന്നശേഷിക്കാര്‍ക്ക് വാഹന ടാക്‌സ് ഇളവ്; പരിധി 15ലക്ഷമാക്കി ഉയര്‍ത്തി

ബൈക്കുകൾ കൂട്ടിയിടിച്ചു; കാലിക്കറ്റ് എഫ്‌സി താരം റിജോണ്‍ ജോസിന് ദാരുണാന്ത്യം

നേതാവിനെ അപമാനിച്ച് റീല്‍സ്; യുവാവിനെ പിടികൂടി ഓഫീസില്‍ എത്തിച്ചു; 'പാര്‍ട്ടി രീതീ'യില്‍ മാപ്പു പറയിച്ചു