Heart Surgery Death 
Kannur

ഹൃദയ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; പരിയാരം മെഡിക്കൽ കോളജിൽ ചികിത്സാപിഴവെന്ന് പരാതി

വിവരങ്ങൾ മറച്ചുവെച്ചെന്ന് ബന്ധുക്കൾ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. ഇരിട്ടി സ്വദേശിനി ഫാത്തിമ (47) യാണ് ശസ്ത്രക്രിയാ മേശയിൽ വെച്ച് ജീവൻ വെടിഞ്ഞത്. ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാപിഴവാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് കുടുംബം പരിയാരം പോലീസിൽ രേഖാമൂലം പരാതി നൽകി.

ഹൃദയത്തിലെ വാൽവ് മാറ്റിവെക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായാണ് ഫാത്തിമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ ഒൻപത് മണിക്ക് ഇവരെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും രോഗിയുടെ ആരോഗ്യനിലയെക്കുറിച്ചോ ശസ്ത്രക്രിയയുടെ പുരോഗതിയെക്കുറിച്ചോ യാതൊരു വിവരവും ബന്ധുക്കളെ അറിയിക്കാൻ അധികൃതർ തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു. ഒടുവിൽ രാത്രി വൈകിയാണ് ഫാത്തിമ മരിച്ച വിവരം ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിക്കുന്നത്.

ഇതോടെ പ്രകോപിതരായ ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടുകയും ഡോക്ടർമാർക്കെതിരെ പ്രതിഷേധിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് പരിയാരം പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ ആരോഗ്യനില അതീവ ഗുരുതരമായ വിവരം സർജറി നടത്തിയ ഡോക്ടർ ബന്ധുക്കളോട് യഥാസമയം പറഞ്ഞില്ലെന്നും വിവരങ്ങൾ കൈമാറുന്നതിൽ ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചെന്നുമാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബത്തിന്റെ പരാതിയിൽ പൊലീസും കേസ് എടുത്ത് അന്വേഷണം നടത്തുന്നുണ്ട്.

Relatives of a 47-year-old woman have lodged a police complaint alleging medical negligence after she died during a heart valve replacement surgery at Kannur Government Medical College Hospital in Pariyaram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'താഴെ ഇറക്കാന്‍ ശ്രമിച്ചവര്‍ ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പഠിപ്പിച്ചു; എതിരാളികള്‍ ജനാധിപത്യത്തിന്റെ ശക്തിയും'

ലോകത്തെ ഏറ്റവും മികച്ചത്; രാജ്യാന്തര സര്‍വീസുകളില്‍ റെക്കോര്‍ഡ് നേട്ടം, ഒന്നാമതെത്തി ദുബൈ വിമാനത്താവളം

ദിവസവും നാല് മുട്ട വീതം, ശരീരത്തിന് എന്ത് സംഭവിക്കും?

വാൽപ്പാറയിൽ കരടിയുടെ ആക്രമണത്തിൽ എസ്റ്റേറ്റ് സൂപ്പർവൈസർക്ക് ഗുരുതര പരിക്ക്

UNIVERSITY OF KERALA: വനിതാ ഹോസ്റ്റലിൽ കുക്ക്, കിച്ചൺ ഹെൽപ്പർ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം