Student Saves Money Midday Meal 
Kannur

ഹുണ്ടികയിലെ ചില്ലിക്കാശ് സഹപാഠികളുടെ ഉച്ചഭക്ഷണത്തിന്; വേറിട്ട മാതൃകയുമായി ദേവനന്ദ്

മകന്റെ നന്മയിൽ പങ്കുചേർന്ന് കൃഷിയിൽ നിന്നുള്ള വിഹിതം നൽകി അമ്മയും

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: വ്യക്തിപരമായ കൊച്ചുകൊച്ചു ആഗ്രഹങ്ങളും സ്വപ്നങ്ങളും സഫലമാക്കാനാണ് പൊതുവെ കുട്ടികൾ ഹുണ്ടികയിൽ ചില്ലിക്കാശുകൾ സ്വരൂപിച്ചുവെക്കാറുള്ളത്. എന്നാൽ മുഴപ്പിലങ്ങാട് സ്വദേശിയായ ഇ. ദേവനന്ദ് ദിനേശൻ എന്ന വിദ്യാർത്ഥിക്ക് ഹുണ്ടിക വെറുമൊരു സമ്പാദ്യപ്പെട്ടി മാത്രമല്ല, വിശപ്പറിയുന്ന സഹപാഠികൾക്ക് സ്നേഹത്തോടെ അന്നമൂട്ടാനുള്ള കരുതലിന്റെ പാത്രമാണ്. കാടാച്ചിറ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ദേവനന്ദ്, തനിക്ക് കിട്ടുന്ന ഓരോ ചില്ലിക്കാശും കാണിക്കപ്പെട്ടിയിൽ നിക്ഷേപിക്കുന്നത് സ്വന്തം സ്കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണ ഫണ്ടിലേക്ക് നൽകാനാണ്.

ഓരോ ജന്മദിനം എത്തുമ്പോഴും ഹുണ്ടികയിൽ അതുവരെ സ്വരൂപിച്ചുവെച്ച തുക മുഴുവനായി സ്കൂളിലെ പ്രധാന അധ്യാപകനെ ഏൽപ്പിക്കുകയാണ് ഈ കൊച്ചുമിടുക്കന്റെ രീതി. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ ഈ വേറിട്ട ശീലം വർഷങ്ങളായി യാതൊരു മുടക്കവുമില്ലാതെ ദേവനന്ദ് തുടർന്നുപോരുന്നു. പ്ലസ് ടുവിൽ എത്തിനിൽക്കുമ്പോഴും സഹജീവികളോടുള്ള ഈ കരുതലിന് തെല്ലും കുറവ് വന്നിട്ടില്ല.

മുഴപ്പിലങ്ങാട്ടെ ദിനേശന്റെയും ഇ. റജിനയുടെയും മകനാണ് ദേവനന്ദ്. സ്കൂളിലെ മദർ പിടിഎ പ്രസിഡന്റ് കൂടിയായ അമ്മ റജിന മുഴപ്പിലങ്ങാട് വലിയ വയൽ പാടശേഖരത്തിൽ നെല്ലും പച്ചക്കറിയും കൃഷി ചെയ്തുവരുന്നുണ്ട്. മകന്റെ ഹൃദയസ്പർശിയായ ഈ പ്രവർത്തനത്തിൽ ആകൃഷ്ടയായ അമ്മയും ഇപ്പോൾ ഈ ജീവകാരുണ്യത്തിൽ പങ്കാളിയാണ്. പാടത്തുനിന്ന് കൃഷിയിലൂടെ ലഭിക്കുന്ന വിളവുകളിൽ നിന്നുള്ള ഒരു വിഹിതം സ്കൂളിലെ ഉച്ചഭക്ഷണ ചെലവുകൾക്കായി അമ്മയും കൃത്യമായി നീക്കിവെക്കുന്നു. സ്വന്തം ആവശ്യങ്ങൾക്ക് മുൻഗണന നൽകാതെ സഹപാഠികളുടെ വിശപ്പകറ്റാൻ കൈകോർക്കുന്ന ദേവനന്ദിന്റെയും കുടുംബത്തിന്റെയും ഈ നല്ല മനസ്സിന് അധ്യാപകരുടെയും നാട്ടുകാരുടെയും വലിയ പ്രശംസയാണ് ലഭിക്കുന്നത്.

Setting a noble example of empathy and social commitment, E. Devanand Dinesh, a Plus Two student at Kadachira Higher Secondary School in Kannur, saves his pocket money in a piggy bank and hands it entirely to the headmaster on every birthday to fund midday meals for his classmates, inspired by his mother Rajina who also contributes agricultural produce.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

സെപ്റ്റംബറില്‍ വിദേശത്ത് പോയത് ആറ് മന്ത്രിമാര്‍; കെഎം ഷാജി സന്ദര്‍ശിച്ചത് നാല് രാജ്യങ്ങള്‍

കാറിന് പിന്നില്‍ ഇടിച്ച് ബൈക്കില്‍ നിന്ന് താഴെ വീണു; യുവതി ലോറിയിടിച്ച് മരിച്ചു

സെപ്റ്റംബര്‍ വരെ ആധാര്‍ സൗജന്യമായി പുതുക്കാം

പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്