Kannur Taliparamba Bus Stand Accident Woman Narrowly Escapes Being Run Over by Bus Tyre 
Kannur

ബസ് ഇടിച്ചു തെറിച്ചു വീണു; കണ്ണൂരിൽ യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

കൂവോട്ടെ തളിപ്പറമ്പ് ഗവ.താലൂക്ക് ആയുര്‍വേദ ആശുപത്രി ജീവനക്കാരിയാണ് അപകടത്തിൽപെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കണ്ണൂർ: തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റില്‍ വീണ്ടും അപകടം, ബസിടിച്ച് തെറിച്ചുവീണ യുവതി ബസിന്റെ ടയറിനുള്ളില്‍പെടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നോടെയായിരുന്നു അപകടം. ചെറുകുന്നിലേക്ക് പോകാനായി സ്റ്റാന്റിലെത്തിയ സ്വകാര്യബസ് മുന്നോട്ടെടുത്തപ്പോള്‍ യുവതിയെ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ ഇവര്‍ ഭാഗ്യം കൊണ്ട് മാത്രമാണ് ടയറിനുള്ളിൽ അകപ്പെടാതെ രക്ഷപ്പെട്ടത്.

കൂവോട്ടെ തളിപ്പറമ്പ് ഗവ.താലൂക്ക് ആയുര്‍വേദ ആശുപത്രി ജീവനക്കാരിയാണ് അപകടത്തിൽപെട്ടത്. സംഭവസമയം ബസ് സ്റ്റാൻഡിലുണ്ടായിരുന്നവർ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു ചികില്‍സ നല്‍കി.

നിരവധി അപകട മരണങ്ങള്‍ക്കിടയാക്കിയ തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റില്‍ കഴിഞ്ഞ ദിവസമാണ് 11 വയസുകാരിയായ ഒരു പെണ്‍കുട്ടിക്ക് കാലില്‍ ബസ് കയറി പരിക്കേറ്റത്. യാത്രക്കാരുടെ ബാഹുല്യവും സൗകര്യക്കുറവും കാരണം അപകടഭീഷണി നിലനില്‍ക്കുന്ന ബസ്റ്റാന്റില്‍ പൊലീസ് സാന്നിധ്യക്കുറവാണ് അപകടങ്ങള്‍ സംഭവിക്കാനുള്ള പ്രധാനകാരണം.

പൊലീസ് എയിഡ് പോസ്റ്റ് പല സമയത്തും ഉദ്യോഗസ്ഥരില്ലാതെ അടഞ്ഞുകിടക്കുകയാണ്. ഇനി പൊലീസ് ഉണ്ടായാല്‍ തന്നെ എയിഡ് പോസ്റ്റിന് അകത്തിരുന്ന് മൊബൈലില്‍ നോക്കുന്നതിലപ്പുറം ബസ്റ്റാന്റിലെ കാര്യങ്ങളൊന്നും തന്നെ ഇവര്‍ അറിയുന്നില്ല എന്നും ആരോപണമുണ്ട്. ബസ്റ്റാന്റില്‍ പൊലീസ് സാന്നിധ്യം സജീവമാക്കണമെന്ന ആവശ്യം യാത്രക്കാരിൽ ശക്തമായിട്ടുണ്ട്.

Kannur Taliparamba Bus Stand Accident Woman Narrowly Escapes Being Run Over by Bus Tyre.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മൂസ് തുറക്കാം'; നിബന്ധനകള്‍ വെച്ച് ഇറാന്‍

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം,ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'മന്ത്രിമാര്‍ ജനങ്ങളെ നോക്കി കൊഞ്ഞണം കുത്തുന്നു, സ്‌പോണ്‍സര്‍മാര്‍ പവര്‍ക്കെട്ടില്‍ നിന്ന് രക്ഷിക്കുമോ?'

'അതൊരു വല്ലാത്ത അവസ്ഥയാണ്, ഇന്റിമേറ്റ് രം​ഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ ഏറ്റവും അസ്വസ്ഥത ഉണ്ടാക്കുന്നത് അതാണ്'; സംവിധായകൻ

30 കോടിയുടെ സസ്‌പെന്‍സ്! തിരുവോണം ബംപര്‍ വില്‍പനയില്‍ വന്‍കുതിപ്പ്, ഇതുവരെ വിറ്റഴിച്ചത് 87.68 ലക്ഷം ടിക്കറ്റുകള്‍