Minister OJ Janeesh 
Kannur

'യൂണിവേഴ്സിറ്റി കോളജിൽ തൂഫാൻ റെയ്ഡ് നടത്തണം; അവിടെ നടക്കുന്നത് ഗുണ്ടായിസം': മന്ത്രി ഒ ജെ ജനീഷ്

സമരം കേന്ദ്രത്തിനെതിരെയായിട്ടും സിപിഎം സംഘടനകൾ ചതിപ്രയോഗം നടത്തിയെന്ന് പയ്യാമ്പലത്ത് മാധ്യമങ്ങളോട് പ്രതികരണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വേണ്ടത് ലാത്തിചാർജല്ലെന്നും ഓപ്പറേഷൻ തൂഫാൻ മാതൃകയിലുള്ള മിന്നൽ റെയ്‌ഡാണെന്നും മന്ത്രി ഒ.ജെ. ജനീഷ്. യൂണിവേഴ്സിറ്റി കോളജ് എസ്എഫ്ഐയുടെ കോട്ടയായി മാറിയിരിക്കുകയാണെന്നും അവിടെ നടക്കുന്നത് വിദ്യാർത്ഥി രാഷ്ട്രീയമോ ജനാധിപത്യ പ്രവർത്തനമോ അല്ല, മറിച്ച് ശുദ്ധമായ ഗുണ്ടായിസമാണെന്നും മന്ത്രി തുറന്നടിച്ചു. കണ്ണൂർ പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് ജനപ്രതിനിധികൾ പ്രതിഷേധ മാർച്ച് നടത്തിയത് കേന്ദ്ര സർക്കാരിനെതിരെയാണ് സമരത്തെ ബിജെപി എതിർക്കുന്നത് മനസിലാക്കാം. എന്നാൽ എസ് എഫ് ഐ ക്കെന്താണ് പ്രശ്നമെന്നും മന്ത്രി ചോദിച്ചു. ജനപ്രതിനിധികൾ നിന്ന സ്ഥലത്താണ് കുപ്പിയേറുണ്ടായത് തങ്ങൾ യാതൊരു പ്രകോപനവും ഉണ്ടാക്കിയില്ല. പ്രതിഷേധ മാർച്ചിനെ അക്രമിച്ചത് എസ് എഫ് ഐയാണ് കേന്ദ്ര സർക്കാരിനും ഇലക്ഷൻ കമ്മീഷനു മെതിരെ നടത്തിയ സമരത്തിനെതിരെ ഡി വൈ എഫ് ഐയും എസ് എഫ് ഐയും നടത്തിയത് ചതിപ്രയോഗമാണ്

കോൺഗ്രസ് നടത്തുന്ന സമരം പിണറായിക്കെതിരെയെന്ന് തോന്നണമെങ്കിൽ ചില്ലറ മാനസിക പ്രശ്‌നം പോര. ബിജെപിനേതാവ് പി കെ കൃഷ്ണദാസിൻ്റെ വാഹനം കോൺഗ്രസ് പ്രവർത്തകർ അക്രമിച്ചിട്ടില്ല സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ബിയർ കുപ്പിയേറ് നടന്നതിനെ കുറിച്ചു പൊലീസ് അന്വേഷണം നടത്തിവരികയാണ് പിണറായിസർക്കാരിൻ്റെ കാലത്ത് നടന്ന രക്ഷാപ്രവർത്തനമാണ് പൊലീസ് നടത്തുന്നതെങ്കിൽ കാര്യങ്ങൾ ഇങ്ങനെയാകുമോയെന്നും മന്ത്രി ജനീഷ് കുമാർ ചോദിച്ചു

Demanding stern and unsparing police action, Minister O.J. Janeesh stated that an 'Operation Thoofan' style raid must be executed inside University College, Thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വകാര്യ ആശുപത്രികളിലെ ചികിത്സാക്കൊള്ള; നിയന്ത്രിക്കാന്‍ ബില്ലിന് നീക്കം, കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍

'പോരുന്നോ എന്റെ കൂടെ...', പ്രിയദർശൻ മാജിക്; 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസ് ട്രെയ്‌ലർ

ജിയോജിത്തില്‍ നേതൃമാറ്റം, സി ജെ ജോര്‍ജ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍; പുതിയ എംഡി ജോണ്‍സ് ജോര്‍ജ്

ഒറ്റയ്ക്ക് പൊരുതി ഇഷാന്‍ കിഷന്‍ (80*), നിരാശപ്പെടുത്തി സഞ്ജുവും അഭിഷേകും; നഗോയയില്‍ ലങ്കയ്ക്ക് ലക്ഷ്യം 170

ഡിഗ്രിയുണ്ടോ?, സുപ്രീം കോടതിയിൽ ജോലി നേടാം; ജൂനിയർ കോർട്ട് അസിസ്റ്റന്റ്, 250 ഒഴിവുകൾ