Thaliparamba Accused 
Kannur

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസ്: എസ്‌ഡിപിഐ പ്രവർത്തകർക്ക് 18 വർഷം തടവും 9 ലക്ഷം രൂപ പിഴയും

2015-ലെ രാമന്തളി ആക്രമണ കേസിൽ തളിപ്പറമ്പ് അഡീഷണൽ ജില്ലാ കോടതിയുടേതാണ് വിധി; പിഴത്തുക ഇരയായ വിജയന് നൽകണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: പയ്യന്നൂര്‍ രാമന്തളി വടക്കുമ്പാട്‌സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് 18 വര്‍ഷം തടവ് ശിക്ഷ. തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. തടവ് കൂടാതെ 9 ലക്ഷം രൂപ പിഴ അടക്കാനും കോടതി വിധിച്ചു.

പയ്യൂന്നൂര്‍ രാമന്തളി വടക്കുമ്പാട് ബ്രാഞ്ച് സെക്രട്ടറി കെ വിജയനെ (54) വധിക്കാന്‍ ശ്രമിച്ച കേസില്‍ രാമന്തളി വടക്കുമ്പാട്ടെ ടി ഹന്നാന്‍ (35), സി മുഹമ്മദ് അബ്ദുള്ള (35), എം പി ഫൈസല്‍ (31) എന്നിവരെയാണ് തളിപ്പറമ്പ് അഡിഷനല്‍ ജില്ലാ ജഡ്ജ് കെ.എന്‍ പ്രശാന്ത് ശിക്ഷിച്ചത്. 

2015 സെപ്തംബര്‍ 17 വൈകുന്നേരം ആറര മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാമന്തളി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനും സിപിഎം പ്രദേശിക നേതാവുമായ കെ. വിജയന്‍ ഓണാഘോഷ പരിപാടികള്‍ക്ക് വാടകയ്ക്കെടുത്ത സാധനങ്ങളുടെ പണം നല്‍കാന്‍ രാമന്തളി വടക്കുമ്പാട്ടുള്ള യാഷിക ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് സ്ഥാപനത്തില്‍ എത്തിയതായിരുന്നു.സ്ഥാപന ഉടമയോട് സംസാരിക്കുന്നതിനിടെ ബൈക്കിലെത്തിയ പ്രതികള്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.

തലയ്ക്കും കാലിനും ഗുരുതരമായി വെട്ടേറ്റ വിജയന്‍ ഏറെ നാള്‍ ചികിത്സയിലായിരുന്നു സംസാരശേഷി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. ശരീരത്തിന്റെ വലതു ഭാഗവും തളര്‍ന്നു. രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിന് കാരണമായതെന്നാണ് പൊലിസ് അന്വേഷണ റിപ്പോര്‍ട്ട്. അന്നത്തെ പയ്യന്നൂര്‍ സിഐ പി കെ മണിയായിരുന്നു കേസ് അന്വേഷണം നടത്തിയത് പ്രൊസിക്യൂഷനു വേണ്ടി പബ്‌ളിക്ക് പ്രൊസിക്യൂട്ടര്‍ യു. രമേശന്‍ ഹാജരായി.

The Taliparamba Additional District Court sentenced three SDPI workers to 18 years of imprisonment and a fine of ₹9 lakh for the attempted murder of CPM branch secretary and co-operative bank employee K. Vijayan at Ramanthali in 2015.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അറസ്റ്റ് ചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണം; അത് മനസിലാകുന്ന ഭാഷയില്‍ വേണം'

ബിഗ് ടിക്കറ്റില്‍ വിണ്ടും മലയാളി തിളക്കം; ഇ-ഡ്രോയില്‍ നാല് വിജയികള്‍

കൊച്ചിൻ പോർട്ടിൽ 20 ഒഴിവുകൾ; എഞ്ചിനീയർമാർക്ക് അവസരം, ഇപ്പോൾ അപേക്ഷിക്കാം !

ഇടുക്കിയിൽ കെഎസ്ആർടിസി ബസിന് നേരെ പെരുന്തേനീച്ച ആക്രമണം: 17 യാത്രക്കാർക്ക് പരിക്ക്

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍, അപൂര്‍വ്വ പ്രതിഭാസം ബുധനാഴ്ച; വിഷുവം ദര്‍ശിക്കാന്‍ കാത്തിരിപ്പ്