POCSO Case Against IUML Leader 
Kannur

14-കാരനെതിരെ പ്രകൃതിവിരുദ്ധ പീഡനം; പോക്‌സോ കേസിൽ പ്രതിയായ മുസ്‌ലിം ലീഗ് നേതാവ് ഒളിവിൽ

തലശ്ശേരിയിലെ ദർസ് വിദ്യാർത്ഥിയെ പീഡിപ്പിച്ചതായി പരാതി; ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിന്റെ ഇടപെടലിൽ കേസെടുത്ത് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: തലശ്ശേരിയിൽ ദർസ് വിദ്യാർത്ഥിയായ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ പ്രമുഖ മുസ്‌ലിം ലീഗ് നേതാവിനെതിരെ പോക്‌സോ കേസെടുത്തു. മുസ്‌ലിം ലീഗ് ജില്ലാ നേതാവും സുന്നി മഹല്ല് ഫെഡറേഷനുൻ സംസ്ഥാന നേതാവും ജില്ലാ കോർഡിനേറ്ററുമായ അഹമ്മദ് തേർളായിക്കെതിരെയാണ് തലശ്ശേരി ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തലശ്ശേരി മേഖലയിലെ ഒരു ദർസിലെ അധ്യാപകൻ കൂടിയാണ് പ്രതിയായ അഹമ്മദ് തേർളായി

ദർസിൽ വെച്ച് പതിനാലുകാരനായ ആൺകുട്ടിയെ ഇയാൾ ക്രൂരമായി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി വ്യക്തമാക്കുന്നത്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ നിന്ന് ലഭിച്ച ഔദ്യോഗിക വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജൂൺ 16-നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് കേസെടുത്ത വിവരമറിഞ്ഞതോടെ അഹമ്മദ് തേർളായി ഒളിവിൽ പോവുകയായിരുന്നു. സംഭവത്തിൽ പ്രതിക്കായി പൊലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം; കൗൺസിലിങ്ങിൽ പുറത്തുവന്നത് വൻ ക്രൂരത

ഒളിവിൽ കഴിയുന്ന പ്രതിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം പൊലീസ് സംഘം വിശദമായ റെയ്ഡ് നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. അഹമ്മദ് തേർളായിക്കെതിരെ മുൻപും സമാനമായ രീതിയിൽ പീഡന പരാതികൾ ഉയർന്നിരുന്നുവെന്നും എന്നാൽ അതെല്ലാം രാഷ്ട്രീയ-സാമൂഹിക സ്വാധീനം ഉപയോഗിച്ച് ഒതുക്കിത്തീർക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.

പീഡനത്തിനിരയായ കുട്ടിയുടെ പെരുമാറ്റത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രകടമായ വ്യത്യാസവും സംശയവും തോന്നിയതിനെ തുടർന്നാണ് ബന്ധുക്കൾ ശിശുക്ഷേമ സമിതിയെ വിവരമറിയിക്കുന്നത്. തുടർന്ന് കുട്ടിയെ വിശദമായ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ദർസ് അധ്യാപകനിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരമായ പീഡന വിവരങ്ങൾ കുട്ടി തുറന്നുപറയുന്നത്. ഇതിന് പിന്നാലെ ശിശുക്ഷേമ സമിതി അധികൃതർ പൊലീസിൽ രേഖാമൂലം വിവരമറിയിക്കുകയായിരുന്നു. പീഡനത്തിനിരയായ പതിനാലുകാരന്റെ കൃത്യമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് തലശ്ശേരി പൊലീസ് പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിവാദ ബജറ്റ് നിർദ്ദേശങ്ങൾ: മുഖ്യമന്ത്രി വിഡി സതീശന് പിന്തുണയുമായി ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും; മന്ത്രിസഭയിൽ പുതിയ 'അച്ചുതണ്ട്'

ഹൈബി ഈഡനെ കൊല്ലുമെന്ന് ഭീഷണി, വീട്ടില്‍ കടന്നുകയറി അക്രമം; യുവാവ് അറസ്റ്റില്‍

'ഉദ്ദേശിച്ചത് കശുമാങ്ങയില്‍ നിന്നുള്ള ഉല്‍പ്പാദനം; ആവശ്യപ്പെട്ടത് വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നിര്‍വചനം മാത്രം'

ഒരു മാസം തടങ്കലിൽ പീഡനം; സോഷ്യൽ മീഡിയ സുഹൃത്ത് തട്ടിക്കൊണ്ടുപോയ പെൺകുട്ടി രക്ഷപ്പെട്ടെത്തിയത് മറ്റൊരു ക്രൂരതയിലേക്ക്

ഐഎൻടിയുസി വേദിയിൽ മുഖ്യമന്ത്രി എത്തിയില്ല; ഉദ്ഘാടനമില്ലാതെ സമ്മേളനം പിരിഞ്ഞു