Vaisakh_Ratheesan 
Kannur

തലശേരിയിൽ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യുത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അറസ്റ്റിൽ

തട്ടിയെടുത്തത് 25 ലക്ഷം രൂപ; നൽകിയത് വ്യാജ റെയിൽവേ നിയമനക്കത്ത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: തലശേരിയിൽ ബിജെപി നേതാവ് ജീവനൊടുക്കിയ കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അറസ്റ്റിൽ. എറണാകുളം മാറ്റൂർ മാണിക്യമംഗലം മൊരപ്പള്ളി വീട്ടിൽ വൈശാഖ് എസ്. ദർശൻ (35) ആണ് അറസ്റ്റിലായത്.

ബിജെപി എരഞ്ഞോളി പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റ് തലശേരി പെരുന്താറ്റിലെ തിരുവാതിരയിൽ രതിശൻ (59) ജീവനൊടുക്കിയ സംഭവത്തിലാണ് നടപടി. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

റെയിൽവേയിൽ ടി.ടി.ആർ പോസ്റ്റിലേക്ക് ജോലി വാഗ്ദാനം ചെയ്ത് രതിശൻ വഴി വൈശാഖ് 25 ലക്ഷം രൂപ വാങ്ങിയിരുന്നു. തുടർന്ന് ഉദ്യോഗാർത്ഥികൾക്ക് വ്യാജ നിയമനക്കത്തും നൽകി. ഈ മാസം ആദ്യത്തോടെ പണം തിരിച്ചു നൽകുമെന്ന് വൈശാഖ് ഉറപ്പ് നൽകിയിരുന്നെങ്കിലും വാക്ക് പാലിച്ചില്ല. വ്യാജ നിയമനമാണെന്ന് വ്യക്തമാകുകയും സാമ്പത്തികമായി കടുത്ത സമ്മർദ്ദത്തിലാകുകയും ചെയ്തതോടെ രതിശൻ ജീവനൊടുക്കുകയായിരുന്നു. രതിശൻ എഴുതിവെച്ച ആത്മഹത്യാക്കുറിപ്പിൽ വൈശാഖിനെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ടായിരുന്നു.

ഈ മാസം മൂന്നിനാണ് തലശേരി പുതിയ ബസ് സ്റ്റാൻഡിലെ കോഫി ഹൗസിന് മുകളിലെ സ്വന്തം ഓഫീസ് മുറിയിൽ രതിശനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രധാനമന്ത്രി ആവാസ് യോജനയുടെ വിവിധ അപേക്ഷകൾ തയ്യാറാക്കി നൽകുന്ന ഓഫീസാണ് രതിശൻ ഇവിടെ നടത്തിയിരുന്നത്. ഈ കേന്ദ്രം വഴിയാണ് കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്.

Youth Congress State Vice President Vaishakh S Darshan was arrested in connection with the suicide of former BJP leader Rathishan in Thalassery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു മുഖ്യമന്ത്രി പറയേണ്ട കാര്യങ്ങളാണോ?; എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല'; സതീശനെതിരെ പിണറായി

'ടോം ക്രൂസിന് എന്നോട് പ്രണയം, വിഡിയോ അയച്ചു തരാറുണ്ട്'; വെളിപ്പെടുത്തി മല്ലിക ഷെറാവത്ത്

ദിവസവും പ്രോട്ടീൻ ഷേയ്ക്ക്! കാജൽ അ​ഗർവാളിന്റെ ബ്രേക്കഫാസ്റ്റ് എത്ര ഹെൽത്തിയാണ്?

കേരളത്തിലെ ബാഹുബലി ദോശ കണ്ട് 'വായില്‍ വെള്ളമൂറി'; ഡ്രോണ്‍ ഡെലിവറി സ്വപ്‌നം കണ്ട് ആനന്ദ് മഹീന്ദ്ര- വൈറല്‍ വിഡിയോ

'നിർമാതാവ് എന്നതിലുപരി ആന്റണി പെരുമ്പാവൂർ ഒരു ദിവസം ആശിഷിന്റെ അച്ഛൻ എന്നറിയപ്പെടും'; അഭിനന്ദിച്ച് ലിസി