Mosque Theft Case CCTV Visuals Released  
Kasargod

കോട്ടച്ചേരി മസ്ജിദിലെ ഭണ്ഡാരക്കവർച്ച: പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു

വെളുത്ത പുള്ളികളുള്ള ഷർട്ടും നീല മുണ്ടുമണിഞ്ഞയാൾക്കായി തിരച്ചിൽ; വിവരങ്ങൾ കാഞ്ഞങ്ങാട് പൊലീസിനെ അറിയിക്കാൻ അഭ്യർത്ഥന

Author : സമകാലിക മലയാളം ഡെസ്ക്

കാഞ്ഞങ്ങാട്: കോട്ടച്ചേരി ബദരിയ മസ്ജിദിലെ ഭണ്ഡാരം തകർത്ത് പണം കവർന്ന കേസിൽ പ്രതിയുടേതെന്ന് സംശയിക്കുന്ന വ്യക്തിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. മസ്ജിദിന് സമീപത്തെ നിരീക്ഷണ ക്യാമറയിലാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾപതിഞ്ഞിട്ടുള്ളത്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് കാഞ്ഞങ്ങാട് പൊലീസ്.

പൊലീസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം പ്രതിയെന്ന് സംശയിക്കുന്നയാൾ വെളുത്ത പുള്ളികളുള്ള ഷർട്ടും നീല മുണ്ടുമാണ് ധരിച്ചിരിക്കുന്നത്. ചിത്രത്തിലുള്ള ഈ വ്യക്തിയെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ ഉടനടി ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന കാഞ്ഞങ്ങാട് പൊലീസിന്റെ ഔദ്യോഗിക നമ്പറുകളിലോ വിവരമറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

വിവരങ്ങൾ അറിയിക്കേണ്ട ഫോൺ നമ്പറുകൾ:

കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷൻ: 0467 2204229

മൊബൈൽ നമ്പർ: 94979 80921

The Kanhangad police have released CCTV footage of a suspect allegedly involved in the theft of a donation box at the Badariya Masjid in Kottacherry.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളത്തില്‍ 10,000 കോടി നിക്ഷേപിക്കാന്‍ കത്ത് നല്‍കിയിട്ടില്ല'; വി ഡി സതീശനെ തള്ളി ടാറ്റ ഗ്രൂപ്പ്

"വൺ ലാസ്റ്റ് ടൈം"; 'ജന നായകൻ' ആദ്യ ഷോ രാവിലെ 6 മണി മുതൽ, അഡ്വാൻസ് ബുക്കിങ് നാളെ ആരംഭിക്കും

'വഖഫ് ബോര്‍ഡില്‍ അമുസ്ലീങ്ങളെ തിരുകിക്കയറ്റാനുള്ള ശ്രമം ഗൗരവകരം; സര്‍ക്കാര്‍ ഹര്‍ജിക്കാര്‍ക്കൊപ്പം ഒത്തുകളിക്കുന്നു'

കർക്കടകപ്പുലരിയിൽ വടക്കുന്നാഥനിൽ ഗജരാജസംഗമം; 55 കരിവീരന്മാർക്ക് ആനയൂട്ട്; തിരുവമ്പാടി ലക്ഷ്മിക്കുട്ടിക്ക് ആദ്യ ഉരുള

"3 ഇഡിയറ്റ്സ്' സോനം വാങ്ചുകിന്റെ ജീവിത കഥയല്ല, അദ്ദേഹത്തിന്റെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്'; തെറ്റിദ്ധാരണയ്ക്ക് വിരാമമിട്ട് ആമിർ ഖാൻ