Minor landslides reported at Attiyadukkam 
Kasargod

അത്തിയടുക്കത്ത് ചെറിയ തോതിൽ ഉരുൾപൊട്ടൽ; ജില്ലയിൽ 4 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

37 കുടുംബങ്ങളിലെ 156 പേരെ മാറ്റിപ്പാർപ്പിച്ചു; അടിയന്തര മുൻകരുതലുകളുമായി ജില്ലാ ഭരണകൂടം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കാസർകോട്: ജില്ലയിൽ അതിശക്തമായ മഴ തുടരുന്നതിനിടെ കാഞ്ഞങ്ങാട് റേഞ്ചിലെ ഭീമനടി സെക്ഷൻ കൊന്നക്കാട് ബീറ്റിൽ പെട്ട അത്തിയടുക്കം 48 ഏക്കർ എന്ന സ്വകാര്യ സ്ഥലത്തെ വെള്ളച്ചാലിലും (കൊല്ലി) അതിനോട് ചേർന്ന പ്രദേശത്തും ചെറിയ തോതിൽ ഉരുൾപൊട്ടലുണ്ടായി. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഉരുൾപൊട്ടലിന്റെ ഉത്ഭവ കേന്ദ്രം വ്യക്തമായിട്ടില്ല.മഴ കനത്തതോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മുൻകരുതലുകളും ദുരിതാശ്വാസ നടപടികളും ഊർജ്ജിതമാക്കിയിട്ടുണ്ട്. ജില്ലയിൽ നിലവിൽ മരണങ്ങളോ ആളുകളെ കാണാതായ സംഭവങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ദേലംപാടി വില്ലേജിലെ പരപ്പയിൽ അശ്വിനി (14) എന്ന കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.

Attiyadukkam Landslide

4 വീടുകൾ ഭാഗികമായി തകർന്നു; ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജം

തയ്യേനി (പാലവയൽ വില്ലേജ്), കാറ്റാംകവല (മാലോത്ത് വില്ലേജ്) എന്നിവിടങ്ങളിലുണ്ടായ ശക്തമായ വെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും വീടുകൾക്ക് നാശനഷ്ടമുണ്ടായി. പനത്തടി വില്ലേജിലെ കുറിഞ്ഞി നെല്ലിക്കുന്ന്, ദേലംപാടി വില്ലേജിലെ ഉജ്ജമ്പാടി, പാഡ്രെ വില്ലേജ്, ബയാർ വില്ലേജ് എന്നിവിടങ്ങളിലായി നാല് വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മുൻകരുതലിന്റെ ഭാഗമായി ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ജില്ലയിൽ നിലവിൽ നാല് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ഈ ക്യാമ്പുകളിലായി 37 കുടുംബങ്ങളിൽ നിന്നുള്ള 156 പേർ താമസിക്കുന്നുണ്ട്. ഇതിൽ 73 പുരുഷന്മാരും 60 സ്ത്രീകളും 27 കുട്ടികളും ഉൾപ്പെടുന്നു.

Amid heavy rainfall in Kasaragod, minor landslides were reported at Attiyadukkam 48-Acre in the Konnakkad beat; the district administration has opened four relief camps accommodating 156 people from 37 families.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പ്രളയ മുന്നറിയിപ്പ്; ജാഗ്രത

ശക്തമായ മഴ: നാളെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

'ഇപ്പോഴും വിദ്യാര്‍ഥി, ദിവസവും പുതിയ കാര്യം പഠിക്കുന്നു'; ജെന്‍-സി സ്റ്റൈല്‍ ഫ്രണ്ട്ഷിപ്പ് ഡേ ആശംസയുമായി രാഹുല്‍ ഗാന്ധി

കാര്‍ഷിക പെരുമ നിലനിര്‍ത്തി എനാമാവിൽ 'പൊഴുതുമാട്ടം'; വടക്കേ കോഞ്ചിറ കോൾപടവ് വീണ്ടും നൂറുമേനി വിളവിനായി ഒരുങ്ങുന്നു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Samrudhi SM-66 Lottery Result