കാര്യങ്കോട് പാലത്തിനടിയിൽ നീരൊഴുക്കിന് തടസ്സമാകുന്ന മണ്ണ് നീക്കം ചെയ്യുന്നു 
Kasargod

വെള്ളപ്പൊക്ക ഭീഷണി: കാര്യങ്കോട് പാലത്തിനടിയിലെ അവശിഷ്ടങ്ങൾ നീക്കിത്തുടങ്ങി

നീലേശ്വരത്തും ചെറുവത്തൂരിലും 1500-ഓളം കുടുംബങ്ങൾക്ക് ആശ്വാസം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കാസർകോട്: നീലേശ്വരം നഗരസഭയിലും ചെറുവത്തൂർ പഞ്ചായത്തിലും വെള്ളപ്പൊക്കം രൂക്ഷമാക്കുന്ന കാര്യങ്കോട് പാലത്തിനടിയിലെ കൂട്ടിയിട്ടിരിക്കുന്ന മണ്ണും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചു. കനത്ത മഴയിൽ പ്രദേശത്തെ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറാൻ ഇടയാക്കിയ തടസ്സങ്ങൾ നീക്കാനാണ് നിർമ്മാണ കരാർ കമ്പനി നടപടി തുടങ്ങിയത്. കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, പാലത്തിനടിയിലെ തടസ്സങ്ങൾ അടിയന്തരമായി നീക്കാൻ ദേശീയപാത നിർമ്മാണ കരാർ കമ്പനി പ്രതിനിധികൾക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യന്ത്രങ്ങൾ എത്തിച്ച് അവശിഷ്ടങ്ങൾ നീക്കിത്തുടങ്ങിയത്.

ദേശീയപാത വികസനത്തിന്റെ ഭാഗമായി പാലത്തിന് സമീപം അടിയുടി കൂടിയ മണ്ണും കോൺക്രീറ്റ് അവശിഷ്ടങ്ങളുമാണ് പുഴയിലെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തിയത്. നഗരസഭാ പരിധിയിലെയും സമീപ പഞ്ചായത്തിലെയും പതിനഞ്ചൂറോളം കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാകാൻ പ്രധാന കാരണം ഈ തടസ്സങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ജനപ്രതിനിധികളും നാട്ടുകാരും കളക്ടർക്ക് പരാതി നൽകിയിരുന്നു. പാലത്തിനടിയിലെ മണ്ണും അവശിഷ്ടങ്ങളും പൂർണ്ണമായി നീക്കം ചെയ്യുന്നതോടെ കാര്യങ്കോട് പുഴയിലെ വെള്ളപ്പൊക്ക ഭീഷണിക്ക് വലിയ അളവിൽ ശമനമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

Removal of accumulated soil and debris under the Kariangode bridge in Kasaragod has commenced following strict instructions from District Collector Arjun Pandian to mitigate severe flood threats facing 1,500 families in Nileshwaram and Cheruvathur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റിമാന്‍ഡ് ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് സര്‍ക്കാര്‍; ഉദയനിധിയെ ഇന്നു തന്നെ മോചിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

നാലുദിവസത്തെ റാലിക്ക് സഡന്‍ ബ്രേക്ക്, പുതിയ ലേല സംവിധാനത്തില്‍ ഇടിഞ്ഞ് ഓഹരി വിപണി; എണ്ണവില വീണ്ടും 85 ഡോളറിന് മുകളില്‍, രൂപയ്ക്കും നഷ്ടം

അപൂർവ അർബുദത്തെ അതിജീവിച്ച് 51-കാരി; ഒറ്റദിവസം കൊണ്ട് കാൻസർ ചികിത്സ പൂർത്തിയാക്കി കണ്ണൂർ ആസ്റ്റർ മിംസ്

'കുഞ്ഞേ, ഉറങ്ങ് ഉറങ്ങ്...; അമ്മ തൊട്ടിലിന്റെ താരാട്ട് ഈണം'; ആയിരാമത്തെ കുഞ്ഞിന് പേര് 'സഹസ്ര'

'40 രൂപയല്ല, ഇനി ഒരു തൈയ്ക്ക് 350 രൂപ'; നാളികേര കർഷകർക്കുള്ള ധനസഹായം വർധിപ്പിച്ചു