Woman Arrested Chain Snatching 
Kasargod

ബസിറങ്ങവേ വയോധികയുടെ മൂന്നു പവൻ മാല പൊട്ടിച്ചെടുത്തു: തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു

ഒപ്പമുണ്ടായിരുന്ന യാത്രക്കാരിയുടെ സമയോചിത ഇടപെടലിൽ പ്രതി കുടുങ്ങി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കാസർകോട്: കെഎസ്ആർടിസി ബസിൽ നിന്നിറങ്ങുന്നതിനിടെ വയോധികയുടെ കഴുത്തിൽ നിന്ന് മൂന്നു പവൻ സ്വർണ്ണമാല പൊട്ടിച്ചെടുത്ത തമിഴ്നാട് സ്വദേശിനിയായ യുവതിയെ നാട്ടുകാരും യാത്രക്കാരും ചേർന്ന് കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തമിഴ്‌നാട് മധുരൈ സ്വദേശിനി മുത്താത്ത (40) ആണ് മോഷണശ്രമത്തിനിടെ മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടെ ഹൊസങ്കടി ബസ് സ്റ്റോപ്പിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ബങ്കരമഞ്ചേശ്വരം സ്വദേശിനിയായ പ്രേമ (77) എന്ന വയോധികയുടെ മൂന്നു പവന്റെ മാലയാണ് യുവതി കവർച്ച ചെയ്യാൻ ശ്രമിച്ചത്.

ബന്ധുവിന്റെ വിവാഹ സൽക്കാരം കഴിഞ്ഞ് മംഗളൂരുവിൽ നിന്ന് കെഎസ്ആർടിസി ബസിൽ ഹൊസങ്കടിയിലേക്ക് വരികയായിരുന്നു ഇവർ. ബസിറങ്ങവേ പിന്നിലുണ്ടായിരുന്ന ചൂരിദാർ ധരിച്ച മുത്താത്ത മാലപൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട മറ്റൊരു യുവതി പ്രമയെ വിവരം അറിയിച്ചപ്പോഴാണ് മാല പൊട്ടിയത് ശ്രദ്ധയിൽപ്പെട്ടത്. കൂടിനിന്ന യാത്രക്കാരടക്കമുള്ള ആളുകൾ സ്ത്രീയെ തടഞ്ഞ് വച്ച് മഞ്ചേശ്വരം പൊലീസിന് കൈമാറി. യുവതിക്കെതിരെ നിരവധിമോഷണ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

Alert co-passengers and local residents caught a 40-year-old woman hailing from Tamil Nadu while she was allegedly attempting to snatch a gold chain from an elderly woman alighting from a KSRTC bus at Hosangadi near Manjeshwaram in Kasaragod

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹിമാലയം മഹാദുരന്തത്തിന്റെ വക്കിൽ: മഞ്ഞുമലകൾ ഉരുകുന്നത് 65 ശതമാനം വേഗത്തിൽ; രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും വൻ ഭീഷണിയെന്ന് പഠനം

'സൂരിയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം ഇടയില്‍ നിന്ന മൂന്നാമതൊരാള്‍'; വെളിപ്പെടുത്തി വിഷ്ണു വിശാല്‍

കാര്‍ ഇന്‍ഷുറന്‍സ് ക്ലെയിം നിരസിക്കപ്പെട്ടോ?; ഒഴിവാക്കാം ഈ തെറ്റുകള്‍

'മുസ്‌ലിം സമുദായത്തോട് കുറച്ച് കൂടുതൽ ഇഷ്ടമുണ്ട്'; പെരുന്നയിൽ മന്ത്രി ഷംസുദ്ദീനെ സ്വീകരിച്ച് സുകുമാരൻ നായർ

ബ്രഹ്മപുത്ര ക്രാക്കർ ആൻഡ് പോളിമറിൽ 24 ഒഴിവുകൾ; ഫോർമാൻ, ഓപ്പറേറ്റർ തസ്തിക !