റിസ് വാൻ, മുഹമ്മദ് സഅദ് 
Kasargod

സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച് സഹോദരിമാരെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ

ഓഗസ്റ്റ് 15-ന് രാവിലെ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ സഹോദരിമാരെ കാണാതാവുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കാസർകോട്: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ കാറിൽ കൊണ്ടുപോയി ലോഡ്ജിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശികളായ റിസ്‌വാൻ (23), മുഹമ്മദ് സഅദ് (19) എന്നിവരെയാണ് ഹൊസ്ദുർഗ് പൊലീസ് ഇൻസ്‌പെക്ടർ കെ. ദിനേശൻ അറസ്റ്റ് ചെയ്തത്.

കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16-ഉം 14-ഉം വയസ്സുള്ള പെൺകുട്ടികളാണ് അതിക്രമത്തിന് ഇരയായത്. ഓഗസ്റ്റ് 15-ന് രാവിലെ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ സഹോദരിമാരെ കാണാതാവുകയായിരുന്നു. റിസ്‌വാനും മുഹമ്മദ് സഅദും ചേർന്ന് പെൺകുട്ടികളെ കാറിൽ കയറ്റി തലപ്പാടിയിലേക്ക് കൊണ്ടുപോവുകയും അവിടുത്തെ ഒരു ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് കേസ്.

കുട്ടികളെ കാണാതായതിനെ തുടർന്ന് ആശങ്കയിലായ ബന്ധുക്കൾ ഉടൻതന്നെ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെയും പെൺകുട്ടികളെയും തലപ്പാടിയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് പെൺകുട്ടികളുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതോടെയാണ് പീഡന വിവരം പുറത്തുവന്നതും പ്രതികളെ അറസ്റ്റ് ചെയ്തതും.

Two youths have been arrested under the Protection of Children from Sexual Offences (POCSO) Act for allegedly abducting and sexually assaulting two minor sisters after befriending them through social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപിയില്‍ അഴിച്ചുപണി: കെ സുരേന്ദ്രൻ ദേശീയ സെക്രട്ടറി; അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി; സ്മൃതി ഇറാനി ജനറൽ സെക്രട്ടറി

'മനസു കൊണ്ട് ജെൻ സി ആവുക; അല്ലെങ്കിൽ നമുക്ക് ഈ കാലത്ത് ജീവിച്ച് പോകാൻ വലിയ പാടാ'

സർക്കാർ മെഡിക്കൽ കോളജ്: ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിൽ ഒഴിവ്

'കൊച്ചിയിൽ വച്ച് ഞങ്ങൾ ​ഗാം​ഗുലിയെ പറ്റിച്ചു; സച്ചിനും ദ്രാവിഡും ഒപ്പം നിന്നു!'

ജോലിയോ വേതനമോ ലഭിച്ചില്ല, അടച്ചിട്ട മുറിയില്‍ ജീവിതം; സൗദിയില്‍ വിസ തട്ടിപ്പിനിരയായി മലയാളി നഴ്‌സുമാര്‍