Construction Worker Falls To Death 
Kasargod

സ്കൂൾ കെട്ടിട നിർമ്മാണത്തിനിടെ മൂന്നാം നിലയിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു

മരിച്ചത് പശ്ചിമ ബംഗാൾ സ്വദേശി; ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Author : സമകാലിക മലയാളം ഡെസ്ക്

ഉദുമ: നിർമ്മാണ പ്രവൃത്തി പുരോഗമിക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് കാൽവഴുതി വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ കൊച്ച് ബിഹാർ കേശോരിബരി കർക്കാരിയ കേതാർഹട്ട് സ്വദേശി രതികാന്ത വർമ്മന്റെ മകൻ ശ്യാംചരൺ ബർമാൻ (44) ആണ് മരിച്ചത്. ഉദുമ നാലാംവാതുക്കലിൽ പണി നടന്നുകൊണ്ടിരിക്കുന്ന ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിലാണ് ദാരുണമായ സംഭവം ഉണ്ടായത്.

കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരിക്കെ ശ്യാംചരൺ അബദ്ധത്തിൽ കാൽവഴുതി താഴേക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു

A 44-year-old migrant construction laborer from West Bengal died after accidentally falling from the third floor of an under-construction school building in Uduma, Kasaragod.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

33 മലയാളികളെ കാണാനില്ല; കാണാതായവരില്‍ 288 ഇന്ത്യക്കാര്‍; സംസ്ഥാനങ്ങളുടെ പട്ടിക പുറത്തുവിട്ട് വിദേശകാര്യമന്ത്രാലയം

ട്രെയിനിൽ നിന്ന് ഐപാഡും മൊബൈലും കവർന്ന സംഭവം; മധ്യപ്രദേശ് സ്വദേശി 24 മണിക്കൂറിനകം പിടിയിൽ

'ഇന്ദ്രന്‍ കാര്‍ന്നോരുടെ വീട്ടില്‍ ഓണസദ്യ'; 'പൂര്‍ത്തിരാജിനെ' കണ്ടില്ലെന്ന് കമന്റ്; വായടപ്പിച്ച് മല്ലികാമ്മയുടെ മറുപടി

കെഎസ്എഫ്ഡിസിയുടെ 'വിക്ടോറിയ' വിദേശ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമില്‍

നാരങ്ങ മുറിച്ച് മഴ മാറ്റിയെന്ന് ബിജെപി എംപി; വിലക്കയറ്റം നിര്‍ത്താന്‍ ഒന്നുകൂടി മുറിക്കണമെന്ന് കോണ്‍ഗ്രസ്