രുഗ്മിണി  
Kasargod

പശുവിനെ കെട്ടുന്നതിനിടെ താഴ്ചയിലേക്ക് വീണ് വീട്ടമ്മ മരിച്ചു

ബുധനാഴ്ച വൈകിട്ടാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

പെരിയ (കാസര്‍കോട്): പശുവിനെ മേയ്ക്കാന്‍ കെട്ടാന്‍ പോയ വീട്ടമ്മ കാലുവഴുതി താഴ്ചയിലേക്ക് വീണു മരിച്ചു. മിന്നംകുളം, പുളിക്കാല്‍ കാര്യമൊട്ടയിലെ പരേതനായ ദാമോദരന്റെ ഭാര്യ രുഗ്മിണി (71) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. പശുവിനെ കെട്ടുന്നതിനിടെ അബദ്ധത്തില്‍ കാലുവഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു.

ബേക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

മക്കള്‍: മാലിനി, രജനി, രജിത. മരുമക്കള്‍: രാജു, സുധാകരന്‍ (കാടകം), പരേതനായ രാജന്‍ (തണ്ണോട്ട്).സഹോദരങ്ങള്‍: യശോദ, രാധ.

Woman dies after falling into ravine

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചൂടില്‍ നിന്ന് ആശ്വാസമായി മഴ എത്തുന്നു; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുക്കളയിൽ പാചകവാതകം തുറന്നുവിട്ട് തീ കൊളുത്തി വീട്ടമ്മ ജീവനൊടുക്കി

'കഞ്ചാവ് വലിച്ച് തള്ളി രവി മോഹനും കെനീഷയും?'; വിഡിയോ പുറത്തായതോടെ നടനെ തള്ളി ആരാധകര്‍

യുവതി കിണറ്റിൽ ചാടി ജീവനൊടുക്കിയ സംഭവം: ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ കേസ്

'ഡബിള്‍ സെഞ്ച്വറി' തൂക്കി ഇഷാന്‍ കിഷന്‍!