bar manager attacked  പ്രതീകാത്മക ചിത്രം
Kollam

ഹോട്ടലിൽ മുറി ചോദിച്ചപ്പോൾ നൽകിയില്ല; ബാറിൽ മദ്യപ സംഘത്തിന്റെ പരാക്രമം, മാനേജർക്ക് വെട്ടേറ്റു

സംഭവം കൊല്ലം കുണ്ടറയിൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കൊല്ലം: കുണ്ടറ പെരുമ്പുഴയിൽ ബാറിൽ മദ്യപ സംഘത്തിന്റെ പരാക്രമം. ആക്രണത്തിനിടെ മാനേജരെ മൂന്നംഗ സംഘം വെട്ടി പരിക്കേൽപ്പിച്ചു. പെരുമ്പുഴ ഹരിശ്രീ ബാറിലെ മാനേജർ കല്ലുംതാഴം സ്വദേശി അൽത്താഫിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.

മദ്യ ലഹരിയിലെത്തിയ മൂന്നംഗ സംഘം ഹോട്ടലിൽ മുറി ആവശ്യപ്പെട്ടെങ്കിലും മാനേജർ നിരസിച്ചു. ഇതിലുള്ള പ്രകോപനത്തിലാണ് സംഘം ആക്രമണം നടത്തിയത്.

എക്സിക്യൂട്ടീവ് ബാറിലേക്ക് അതിക്രമിച്ചു കയറിയ സംഘം ആയുധങ്ങളുപയോഗിച്ച് മാനേജരെ വെട്ടുകയായിരുന്നുവെന്ന് ജീവനക്കാർ വ്യക്തമാക്കി.

സംഭവത്തിൽ കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. പരിക്കേറ്റ അൽത്താഫിനെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

The manager of a bar in Perumpuzha, Kollam, was brutally attacked by a three-member gang after he denied them a room

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജെൻസൻ ഹുവാങ് എൻവിഡിയ തലപ്പത്ത് തിരിച്ചെത്തി; വീണ്ടും സിഇഒ

10, 12 പൊതുപരീക്ഷ; മൂല്യനിർണയ രീതികൾ സിബിഎസ്ഇ പരിഷ്കരിക്കുന്നു

തണുത്ത് വിറച്ച് മീശപ്പുലിമല; താപനില മൈനസ് ഒന്നില്‍

മഴ തുടരും; ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam November 24 |പുതിയ സംരംഭത്തിന് രൂപം നൽകും, പ്രണയബന്ധം ഉടലെടുക്കും