Gang Impersonates Police Abducts Assaults Youth  AI Generated |Gemini
Kozhikode

പൊലീസ് ചമഞ്ഞെത്തിയ നാലംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; 60,000 രൂപയുടെ ഐഫോണും വാച്ചും കവർന്നു

സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കോഴിക്കോട്: വ്യാജ തിരിച്ചറിയൽ കാർഡ് കാണിച്ച് പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയ നാലംഗ സംഘം 25-കാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു. വെള്ളിപറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് സുറഖത്തിനെയാണ് സംഘം തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും വിലപിടിപ്പുള്ള സാധനങ്ങൾ കവരുകയും ചെയ്തത്.

ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സുറഖത്തിന്റെ വാടകവീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതികൾ, കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണ സ്ക്വാഡിലെ അംഗങ്ങളാണെന്ന് പരിചയപ്പെടുത്തുകയായിരുന്നു. വ്യാജ തിരിച്ചറിയൽ കാർഡുകൾ കാണിച്ച സംഘം, സുറഖത്തിനെതിരെ അന്വേഷണം നടക്കുകയാണെന്നും അറിയിച്ചു.

ഓടുന്ന കാറിലിട്ട് ക്രൂരമർദനം; ഐഫോണും വാച്ചും കവർന്നു

സംഘത്തിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സുറഖത്തും കുടുംബാംഗങ്ങളും ചോദ്യം ചെയ്തതോടെ പ്രതികൾ ഇവരെ ഭീഷണിപ്പെടുത്തി. തുടർന്ന് സുറഖത്തിനെ വീട്ടിൽ നിന്ന് ബലമായി പിടിച്ചിറക്കി കാറിൽ കയറ്റി തട്ടിക്കൊണ്ടുപോകുകയായിരുന്നു.

ഓടുന്ന വാഹനത്തിനുള്ളിൽ വെച്ച് ഇടിക്കട്ട , കല്ല്, കത്തി എന്നിവ ഉപയോഗിച്ച് സംഘം യുവാവിനെ ക്രൂരമായി മർദിച്ചു. ആക്രമണത്തിൽ സുറഖത്തിന് ഗുരുതരമായി പരിക്കേറ്റു. മർദനത്തിന് ശേഷം യുവാവിന്റെ 60,000 രൂപ വിലമതിക്കുന്ന ഐഫോണും 12,000 രൂപ വിലയുള്ള വാച്ചും കവർന്ന സംഘം, ഇയാളെ വീടിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പരിക്കേറ്റ സുറഖത്തിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു; സാമ്പത്തിക ഇടപാടുകളെന്ന് സംശയം

സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളിൽ അച്ചു, ഫാമിൽ എന്നീ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ഇരുകൂട്ടരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാകാം ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരാതിക്കാരനായ സുറഖത്തിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

A four-member gang impersonating police officers with fake ID cards abducted a 25-year-old man, Muhammad Surakhath, from his rented house at Velliparambu in Kozhikode on Saturday noon, assaulted him inside a moving car using weapons, and robbed his iPhone and watch before dumping him near his residence.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞെട്ടിക്കും അപകടം; ട്രെയിലര്‍ സ്‌കോര്‍പിയോയില്‍ ഇടിച്ചു കയറി; 4 കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് ദാരുണാന്ത്യം

ചക്കകൊമ്പൻ ജനവാസ മേഖലയിൽ തുടരുന്നു; നിലയുറപ്പിച്ചിരിക്കുന്നത് പന്നിയാർ എസ്റ്റേറ്റിലെ ലയങ്ങൾക്ക് സമീപം

തലയ്ക്ക് കൊണ്ടത് രണ്ട് ബൗണ്‍സറുകള്‍! ആകാശ് ദീപ് പുറത്ത്, ഇന്ത്യയ്ക്ക് വൻ നഷ്ടം

പഠനത്തിൽ മികവും ആരോഗ്യവും ലഭിക്കാൻ ഏലസ്സ് കെട്ടാമെന്ന് വിശ്വസിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്ക് 16 വർഷം കഠിനതടവ്

"അക്ക' കണ്ട് ആദ്യം അഭിനന്ദിച്ചത് ഇന്ദ്രനാണ്; മക്കളെന്നെ നന്നായി കളിയാക്കുകയും വിമർശിക്കുകയും ചെയ്യും'