Karipur Airport Gets Approval for Direct Cargo Exports to Europe. file
Kozhikode

കരിപ്പൂരിൽ നിന്ന് യൂറോപ്പിലേക്ക് നേരിട്ട് കാർഗോ കയറ്റുമതിക്ക് അനുമതി

നിലവിൽ ഗൾഫ് രാജ്യങ്ങളിലേക്ക് മാത്രമായിരുന്നു കരിപ്പൂരിൽനിന്ന് കാർഗോ കയറ്റുമതിക്ക് അനുമതിയുണ്ടായിരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കോഴിക്കോട്: യൂറോപ്യൻ രാജ്യങ്ങളിലേക്ക് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് നേരിട്ട് കാർഗോ കയറ്റുമതി നടത്താൻ അനുമതി ലഭിച്ചു. ഇതോടെ മലബാറിലെ കയറ്റുമതിക്കാർക്ക് യൂറോപ്പിൽനിന്നുള്ള ഓർഡറുകൾ മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കാതെ നേരിട്ട് കൈകാര്യം ചെയ്യാനാകും. ചരക്കുനീക്കത്തിനുള്ള ചെലവും സമയവും കുറയ്ക്കുന്നതിനൊപ്പം കരിപ്പൂർ വിമാനത്താവളത്തിന്റെ കാർഗോ പ്രവർത്തനങ്ങൾക്കും പുതിയ അനുമതി കരുത്തേകുമെന്നാണ് പ്രതീക്ഷ.

നിലവിൽ ഗൾഫ് രാജ്യങ്ങളിലേക്ക് മാത്രമായിരുന്നു കരിപ്പൂരിൽനിന്ന് കാർഗോ കയറ്റുമതിക്ക് അനുമതിയുണ്ടായിരുന്നത്. യൂറോപ്പിലേക്കുള്ള ചരക്കുകൾ നെടുമ്പാശ്ശേരി, തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു വിമാനത്താവളങ്ങൾ വഴിയാണ് അയച്ചിരുന്നത്. ഇതുമൂലം വ്യാപാരികൾക്ക് അധിക ചെലവും കാലതാമസവും നേരിടേണ്ടിവന്നിരുന്നു.

യൂറോപ്യൻ യൂണിയന്റെ സ്വതന്ത്ര എയർ കാർഗോ സുരക്ഷാ വാലിഡേറ്ററും ഫിൻലൻഡിൽനിന്നുള്ള വ്യോമയാന സുരക്ഷാ വിദഗ്ധനുമായ ജാൻ ഒലാവി കാപ്പിയുടെ നേതൃത്വത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെ കാർഗോ സൗകര്യങ്ങളുടെ സുരക്ഷാ പരിശോധന പൂർത്തിയാക്കിയിരുന്നു. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് അനുമതി ലഭിച്ചതിനു പിന്നാലെ യുകെയിലേക്കും നേരിട്ട് കാർഗോ കയറ്റുമതി നടത്താനുള്ള അംഗീകാരം ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.

യൂറോപ്യൻ രാജ്യങ്ങളിൽ മലയാളികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ പച്ചക്കറികൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്കും ഭക്ഷ്യവിഭവങ്ങൾക്കും കൂടുതൽ വിപണി കണ്ടെത്താൻ പുതിയ സംവിധാനം സഹായിക്കുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. മലബാറിൽനിന്നുള്ള കയറ്റുമതിക്കാർക്ക് ചരക്കുകൾ വേഗത്തിൽ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാനും ഇതുവഴി സാധിക്കും.

“നേരത്തേ യൂറോപ്യൻ രാജ്യങ്ങളിലേക്ക് സാധനങ്ങൾ കയറ്റി അയക്കാൻ ബെംഗളൂരുവിലേക്കോ കൊച്ചിയിലേക്കോ കൊണ്ടുപോകേണ്ടിവന്നിരുന്നു. ഇത് വലിയ ചെലവും സമയനഷ്ടവും ഉണ്ടാക്കുന്ന പ്രക്രിയയായിരുന്നു. പുതിയ അനുമതിയോടെ മലബാറിലെ വ്യാപാരികൾക്ക് പച്ചക്കറികളും ഭക്ഷ്യവിഭവങ്ങളും ഏതാനും മണിക്കൂറുകൾക്കുള്ളിൽ യൂറോപ്പിലേക്ക് നേരിട്ട് കയറ്റി അയക്കാനാകും. യൂറോപ്യൻ രാജ്യങ്ങളിൽ മലയാളികളുടെ എണ്ണം കൂടുന്നതിനാൽ വിപണിയും വിപുലപ്പെടുമെന്നാണ് പ്രതീക്ഷ,” കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് സെക്രട്ടറി സിറാജുദ്ദീൻ ഇല്ലത്തൊടി പറഞ്ഞു.

പുതിയ അനുമതി കരിപ്പൂർ വിമാനത്താവളത്തിന്റെ വളർച്ചയ്ക്കും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ കാർഗോ വിമാന സർവീസുകൾ ആരംഭിക്കാനുള്ള സാധ്യതയും ഇതുവഴി തുറക്കും. കരിപ്പൂർ വിമാനത്താവളത്തിലെ വികസനപ്രവൃത്തികൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകുന്നതോടെ കാർഗോ മേഖലയിലുണ്ടാകുന്ന മുന്നേറ്റം വിമാനത്താവളത്തിന്റെ വളർച്ചയിൽ നിർണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിനാണ് കരിപ്പൂർ വിമാനത്താവളത്തിലെ കാർഗോ പ്രവർത്തനങ്ങളുടെ ചുമതല.

Karipur Airport Gets Approval for Direct Cargo Exports to Europe.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫോം 6, 7, 8 മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല; നിലവിലുള്ളവരെ എന്തിന് ബുദ്ധിമുട്ടിക്കുന്നുവെന്ന് സുപ്രീം കോടതി

എംഎല്‍എയ്ക്ക് 98,000 ശമ്പളം; മന്ത്രിമാര്‍ക്ക് 1.33 ലക്ഷം; ബില്‍ നാളെ നിയമസഭ പാസാക്കും

'ബാലറ്റ് ആണ് ഉപയോഗിച്ചത്, കോണ്‍ഗ്രസിന് എത്ര സീറ്റ് കിട്ടിയെന്ന് ഊഹിക്കാമോ?'; പരിഹാസവുമായി മോദി

പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ പോഷകങ്ങൾ നഷ്ടപ്പെടുമോ?

'അ‍ഞ്ച് ദിവ‌സം താജിൽ താമസം, 25 മുറികൾ ബുക്ക് ചെയ്തിരുന്നു'; അഹാനയുടെ കല്യാണ ചെലവുകളെക്കുറിച്ച് ദിയ കൃഷ്ണ