KSRTC Priyadarshini connection service for Jan Shatabdi train 
Malappuram

ജനശതാബ്ദിക്ക് ഇനി പ്രിയദര്‍ശിനി കണക്ഷന്‍; രാവിലെ 5.30ന് മലപ്പുറത്തു നിന്ന് സര്‍വീസ്

മലപ്പുറത്തുനിന്ന് രാവിലെ 5.30ന് പുറപ്പെടുന്ന ബസ് 6.30ന് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നേരിട്ടെത്തും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

മലപ്പുറം: തിരുരില്‍ നിന്നും തിരുവനന്തപുരത്ത് രാവിലെ 6.45നുള്ള ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനിലേക്ക് യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കാന്‍ കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സര്‍വീസിന് തുടക്കമായി. മലപ്പുറത്തുനിന്ന് രാവിലെ 5.30ന് പുറപ്പെടുന്ന ബസ് 6.30ന് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നേരിട്ടെത്തും. ഇതോടെ മലപ്പുറത്തുനിന്ന് തന്നെ ജനശതാബ്ദിയിലേക്ക് ആശങ്കയില്ലാതെ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാനാകും.

തിരിച്ചുള്ള സര്‍വീസ് രാവിലെ 7 മണിക്ക് തിരൂരില്‍ നിന്ന് മലപ്പുറത്തേക്ക് പുറപ്പെടും. ഇതായിരിക്കും തിരൂരില്‍ നിന്ന് രാവിലെ ആരംഭിക്കുന്ന ആദ്യ പ്രിയദര്‍ശിനി സര്‍വീസെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചപ്പോള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ആരംഭിച്ച പ്രിയദര്‍ശിനി കണക്ഷന്‍ സര്‍വീസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ദിവസേന നിരവധി യാത്രക്കാരാണ് ഈ സര്‍വീസിനെ ആശ്രയിക്കുന്നത്. ഇതിന്റെ വിജയത്തെ തുടര്‍ന്നാണ് കൂടുതല്‍ യാത്രക്കാരുള്ള ജനശതാബ്ദി എക്‌സ്പ്രസിലേക്കും കണക്ഷന്‍ സര്‍വീസ് ഒരുക്കിയത്.

നിലവില്‍ ജനശതാബ്ദി പിടിക്കാന്‍ രാവിലെ തിരൂരിലെത്താന്‍ ഭൂരിഭാഗം യാത്രക്കാരും സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. പുതിയ കെഎസ്ആര്‍ടിസി സര്‍വീസ് ഇതിന് മികച്ച ബദലാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പ്രിയദര്‍ശിനി പദ്ധതിയുടെ ഭാഗമായി വനിതാ യാത്രക്കാര്‍ക്ക് റെയില്‍വേ സ്റ്റേഷനിലേക്ക് സൗജന്യമായി യാത്ര ചെയ്യാനും സാധിക്കും.

KSRTC Priyadarshini connection service for Jan Shatabdi train

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഭിപ്രായ വ്യത്യാസം തര്‍ക്കമായി മാറരുത്'; ഒരുമിച്ച് മുന്നേറാമെന്ന് മോദിയും ഷി ജിന്‍പിങ്ങും

Today's Rashi Phalam September 13| പരീക്ഷാ ഫലത്തിൽ അനുകൂല വിവരം, പ്രണയത്തിൽ സന്തോഷകരമായ വഴിത്തിരിവ്

സച്ചിന്റെ ആ റെക്കോർഡ് തകർത്തു; 'ടെസ്റ്റ് ഫിഫ്റ്റി'യിൽ ചരിത്രമെഴുതി ജോ റൂട്ട്!

'പിന്തുടര്‍ന്നു ദ്രോഹിക്കുന്ന ക്രൂരതകള്‍ സഹിച്ച് ഇനിയും തുടരാനാകില്ല'; സിപിഎം വിട്ട് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

ടാറ്റ സണ്‍സിന് തിരിച്ചടി: ലിസ്റ്റിങ് ഒഴിവാക്കാനുള്ള അപേക്ഷ റിസര്‍വ് ബാങ്ക് തള്ളി; 2.01 ലക്ഷം കോടിയുടെ ഭീമന്‍ കമ്പനി വിപണിയിലേക്ക്?