Manjeri Robbery 
Malappuram

'വസ്ത്രവ്യാപാരിയായി ആഡംബര കാറുകളിൽ കറക്കം, പൂട്ടിക്കിടക്കുന്ന വീടുകൾ കണ്ടെത്തി കവർച്ച'; നൂറോളം കേസുകളിൽ പ്രതിയായ മോഷ്ടാവ് പിടിയിൽ

മഞ്ചേരിയിലെ തുടർ മോഷണ പരമ്പരകൾക്ക് വിരാമം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ലക്ഷ്മി ആതിര

മഞ്ചേരി: മഞ്ചേരി നഗരത്തെയും പൊലീസിനെയും ഒരുപോലെ മുൾമുനയിൽ നിർത്തിയ തുടർ മോഷണ പരമ്പരകൾക്ക് ഒടുവിൽ തിരശ്ശീല വീണു. ആളില്ലാത്ത വീടുകൾ തിരഞ്ഞുപിടിച്ച് കവർച്ച നടത്തിയിരുന്ന കൊടുംകുറ്റവാളി തേഞ്ഞിപ്പലം സ്വദേശി സൈനുദ്ദീനെയാണ് മഞ്ചേരി പൊലീസ് പിടികൂടിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറോളം മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.

പകൽ സമയത്ത് മാന്യനായ വസ്ത്രവ്യാപാരിയായി ആഡംബര കാറുകളിൽ കറങ്ങിനടന്ന് പൂട്ടിക്കിടക്കുന്ന വീടുകൾ നിരീക്ഷിക്കുന്നതായിരുന്നു ഇയാളുടെ രീതി. അയൽവാസികളെയും നാട്ടുകാരെയും വസ്ത്രവ്യാപാരിയാണെന്ന് വിശ്വസിപ്പിച്ച ശേഷമാണ് രാത്രികാല കവർച്ചകൾ ആസൂത്രണം ചെയ്തിരുന്നത്. അർദ്ധരാത്രിയിൽ ഇരുചക്രവാഹനത്തിലെത്തി മുഖം മറച്ചും കൈകളിൽ ഗ്ലൗസ് ധരിച്ചുമാണ് വീടുകളുടെ മുൻവാതിൽ തകർത്ത് അകത്തുകടന്നിരുന്നത്. മോഷണശേഷം തെളിവുകൾ നശിപ്പിക്കുന്നതിനായി വീടുകളിലെ സിസിടിവി ഹാർഡ് ഡിസ്കുകൾ കൂടി കവർന്നാണ് ഇയാൾ സ്ഥലം വിട്ടിരുന്നത്.

പതിനെട്ടാം വയസ്സിലാണ് ഇയാൾ ആദ്യമായി മോഷണം ആരംഭിക്കുന്നത്. 2024-ൽ പാലക്കാട്ടെ മോഷണക്കേസുകളിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ കോഴിക്കോട് പോക്സോ കേസിലും പ്രതിയായിട്ടുണ്ട്. മോഷണമുതൽ ഉപയോഗിച്ച് കാവനൂർ വടക്കമല റോഡിൽ കോടികൾ വിലമതിക്കുന്ന ആഡംബര വീട് നിർമ്മിച്ചുവരികയായിരുന്നു. ഓരോ ജില്ലയിലും മോഷണം നടത്തിയ ശേഷം മറ്റു ജില്ലകളിലേക്ക് മാറി ആഡംബര ജീവിതം നയിക്കുന്നതായിരുന്നു ഇയാളുടെ പതിവ്. മഞ്ചേരി, കാവനൂർ, രാമൻകുളം എന്നിവിടങ്ങളിൽ വാടകയ്ക്ക് താമസിച്ചാണ് ഇയാൾ നഗരങ്ങളിൽ മോഷണം നടത്തിയിരുന്നത്.

മോഷണ പരമ്പരകൾ വ്യാപകമായതോടെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മഞ്ചേരി പൊലീസും ഡാൻസാഫ് സംഘവും സംയുക്തമായി പ്രത്യേക അന്വേഷണം ആരംഭിക്കുകയായിരുന്നു. നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളും പഴയ കുറ്റവാളികളുടെ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പെരിന്തൽമണ്ണ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

Notorious burglar Sainudheen, a native of Thenhipalam involved in around 100 theft cases across Kerala and known for targeting locked houses using luxury cars by day and committing thefts wearing masks by night, has been arrested by the Manjeri police.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങള്‍ ഒന്നും അറിയുന്നില്ല'; മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാര്‍; കാബിനറ്റ് യോഗത്തില്‍ വന്‍ തര്‍ക്കം

സഞ്ജു മങ്ങി, ആന്ധ്രയോട് 29 റണ്‍സിന് തോറ്റ് കേരളം

'ദൈവം എന്റെ പ്രാര്‍ഥന കേട്ടു'; 12 കോടിയുടെ ദീപാവലി ബംപര്‍ അടിച്ച് കര്‍ഷകന്‍

എഫ്ഡിയിൽ ഇടണോ, അതോ എസ്ഐപി മതിയോ?; കൂടുതൽ റിട്ടേൺ എവിടെ?, ഒരു താരതമ്യം

കോർട്ട് റൂം ഡ്രാമയുമായി റോണി ഡേവിഡ്, 'സത്യമേവ' നവംബർ 27ന് സ്ട്രീമിംഗ് ആരംഭിക്കും