driving പ്രതീകാത്മക ചിത്രം
Palakkad

വാഹനം ഓടിച്ചുകൊണ്ട് ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷക്കെത്തി; 10,000 രൂപ പിഴ

ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിനും ലൈസന്‍സില്ലാത്തയാള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുത്തതിനുമാണ് പിഴയിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

പാലക്കാട്: ലേണേഴ്‌സ് ലൈസന്‍സിനുള്ള പരീക്ഷയെഴുതാന്‍ ഇരുചക്രവാഹനം ഓടിച്ചുവന്ന യുവതി കുടുങ്ങി. വാഹനമോടിച്ച യുവതിക്കും വാഹനയുടമയായ ഭര്‍ത്താവിനും ആലത്തൂര്‍ സബ് ആര്‍ടിഒ ഓഫീസ് 5000 രൂപ വീതം 10,000 രൂപ പിഴ ചുമത്തി. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിനും ലൈസന്‍സില്ലാത്തയാള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുത്തതിനുമാണ് പിഴയിട്ടത്.

പരീക്ഷാകേന്ദ്രത്തിലേക്ക് ഇവര്‍ വാഹനം ഓടിച്ചുവരുന്നത് മോട്ടോര്‍ വാഹനവകുപ്പ് അധികാരികള്‍ ശ്രദ്ധിച്ചിരുന്നു. പരീക്ഷയ്ക്ക് വന്നതാണെന്ന് അപ്പോള്‍ മനസ്സിലായില്ല. പിന്നീട് പരീക്ഷയ്ക്കെത്തിയപ്പോഴാണ് വാഹനമോടിച്ചുവന്ന കാര്യം ചോദിച്ച് ഉറപ്പാക്കിയതും പിഴ ചുമത്തിയതും.

1988-ലെ മോട്ടോര്‍വാഹന നിയമത്തിലെ 180, 181 വകുപ്പുകള്‍ പ്രകാരമാണ് പിഴ ചുമത്തിയതെന്ന് ആലത്തൂര്‍ ജോയിന്റ് ആര്‍ടിഒ കെ ആര്‍ രാജു വ്യക്തമാക്കി.

Came to the learner's licence exam driving a vehicle; fined ₹10,000

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കല്‍പ്പറ്റ സാഹിത്യ അക്കാദമി അധ്യക്ഷന്‍, ജി വേണുഗോപാല്‍ സംഗീത നാടക അക്കാദമിയില്‍, പ്രേം കുമാറിനും നിയമനം

സ്വന്തം തട്ടകത്തിൽ തൃശൂരിനെ വീഴ്ത്തി കണ്ണൂർ വാരിയേഴ്സ്; സൂപ്പർ ലീ​ഗിൽ വിജയത്തുടക്കം

പുറമേ വൃത്തിയായി തോന്നിയാലും അഴുക്ക് അടിഞ്ഞുകൂടാം; ആഴ്ചയിൽ കഴുകേണ്ട സാധനങ്ങൾ

​'ഗോൾഡൻ ഇന്ത്യ'! കബഡി സ്വർണം വിട്ടുകൊടുക്കാതെ വനിതകള്‍

'കുറി വരച്ചാലും കുരിശ് വരച്ചാലും കുമ്പിട്ട് നിസ്കരിച്ചാലും കാണുന്നത് ദൈവം'; മമ്മൂട്ടിക്കെതിരായ വിദ്വേഷ കമന്റിൽ ഹരിശ്രീ യൂസഫ്