Dinesh_Roshni 
Palakkad

പഴങ്ങളുടെ സംഭരണ ആയുസ്സ് വർധിപ്പിക്കാൻ പുത്തൻ കണ്ടുപിടുത്തം; പേറ്റന്റ് നേടി പാലക്കാട് ഐഐടി ഗവേഷകർ

വിലയേറിയ ലോഹങ്ങളില്ലാതെ എഥിലീൻ നിയന്ത്രിക്കാം; കർഷകർക്കും വ്യാപാരികൾക്കും വലിയ ആശ്വാസമാകുന്ന കണ്ടെത്തൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

പാലക്കാട്: വാഴപ്പഴം, ആപ്പിൾ, മാങ്ങ, തക്കാളി, അവക്കാഡോ തുടങ്ങിയ വിളവെടുപ്പിന് ശേഷവും വേഗത്തിൽ പഴുക്കുന്ന (ക്ലൈമാക്റ്റെറിക്) പഴവർഗ്ഗങ്ങളുടെ സംഭരണ ആയുസ് വർദ്ധിപ്പിക്കുന്നതിനായി പുത്തൻ സാങ്കേതികവിദ്യ വികസിപ്പിച്ച് പാലക്കാട് ഐഐടിയിലെ ഗവേഷകർ. കുറഞ്ഞ ചിലവിൽ നിർമ്മിക്കാവുന്ന മെറ്റൽ ഓക്സൈഡ് കാറ്റലിസ്റ്റ് കണ്ടെത്തിയതിന് ഗവേഷകർക്ക് ഇന്ത്യൻ പേറ്റന്റും ലഭിച്ചു. ഐഐടി കെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ദിനേശ് ജഗദീശൻ, ഗവേഷക വിദ്യാർത്ഥി രോഷ്നി എം എന്നിവരാണ് ഈ വിപ്ലവാത്മക കണ്ടുപിടുത്തത്തിന് പിന്നിൽ.

എഥിലീൻ നിയന്ത്രണം: പഴങ്ങൾ കേടാകുന്നത് തടയാം

പഴങ്ങളിലുള്ള സ്വാഭാവിക സസ്യ ഹോർമോണായ എഥിലീനാണ് വിളവെടുപ്പിന് ശേഷം അവ വേഗത്തിൽ പഴുക്കുന്നതിനും തുടർന്ന് നശിക്കുന്നതിനും കാരണമാകുന്നത്. ഇത് പഴങ്ങളുടെ പോഷകമൂല്യം കുറയ്ക്കുകയും കാർഷിക വിതരണ ശൃംഖലയിൽ വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യാറുണ്ട്. ഇതിന് പരിഹാരമായാണ് ഐഐടി സംഘം കാറ്റലിറ്റിക് കൺവെർട്ടർ മാതൃകയിലുള്ള സാങ്കേതികവിദ്യ തയ്യാറാക്കിയത്. വാഹനങ്ങളിലെ ഐസി എഞ്ചിൻ എക്‌സ്‌ഹോസ്റ്റുകളിൽ കാണപ്പെടുന്നതിന് സമാനമായ ഈ സംവിധാനം വിളകൾ സൂക്ഷിക്കുന്ന കണ്ടെയ്‌നറുകളിൽ ഘടിപ്പിക്കാൻ സാധിക്കും.

കുറഞ്ഞ താപനിലയിലും പ്രവർത്തനം; കുറഞ്ഞ ചിലവ്

സാധാരണ ഇത്തരം സാങ്കേതികവിദ്യകളിൽ പ്ലാറ്റിനം, സ്വർണം, പലേഡിയം, വെള്ളി തുടങ്ങിയ വിലയേറിയ ലോഹങ്ങളാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇവയൊന്നുമില്ലാതെ തന്നെ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കുന്നു എന്നതാണ് ഈ കണ്ടെത്തലിന്റെ പ്രധാന പ്രത്യേകത. അഞ്ച് ഡിഗ്രി സെൽഷ്യസ് വരെയുള്ള കുറഞ്ഞ താപനിലയിലും കൃത്യമായി പ്രവർത്തിക്കാൻ കഴിയുന്ന ട്രാൻസിഷൻ മെറ്റൽ അധിഷ്ഠിത കാറ്റലിസ്റ്റാണിത്. വ്യവസായികാടിസ്ഥാനത്തിൽ ഇത് ഉപയോഗിക്കുന്നതിലൂടെ പഴങ്ങൾ പാഴാകുന്നത് വലിയ അളവിൽ കുറയ്ക്കാനും കർഷകർക്കും വ്യാപാരികൾക്കും കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാക്കാനും സാധിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

Researchers at IIT Palakkad have secured an Indian patent for developing a cost-effective metal oxide catalyst that extends the shelf life of climacteric fruits by breaking down ethylene at low temperatures without using expensive precious metals.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേന്ദ്രത്തിനു വഴങ്ങി സക്കര്‍ബര്‍ഗ്; ലൈംഗികാതിക്രമ ഉള്ളടക്കത്തിലും സാങ്കേതിക പിഴവിലും ഖേദപ്രകടനം

ദമ്പതികള്‍ക്ക് ഒരുമിച്ച് ഇന്‍ഷുറന്‍സ് പരിരക്ഷ, ഗ്യാരണ്ടീഡ് അഡിഷനുകള്‍; അറിയാം എല്‍ഐസിയുടെ കിടിലന്‍ പ്ലാന്‍

സ്‌പെയിനിന് ഒരു ദുരന്തം വന്നപ്പോള്‍ കൈത്താങ്ങായി മെസി; 'മനുഷ്യത്വത്തിന്റെ മനോഹര മാതൃക'; 80,000 യൂറോ സഹായം

വിമാനം രണ്ടു മണിക്കൂര്‍ വൈകി; ഒമ്പത് വര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ മലയാളിക്ക് നഷ്ടപരിഹാരത്തിന് ഉത്തരവ്

കൊച്ചി മെട്രോയിൽ അവസരം! എച്ച് ആർ, മാനേജർ തസ്തിക; നിയമബിരുദം ഉള്ളവർക്കും അപേക്ഷിക്കാം