Nelliyampathy KSRTC accident 
Palakkad

പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു: ഒരു മരണം; നിരവധി പേർക്ക് പരിക്ക്

മരിച്ചത് പുലിയമ്പാറ സ്വദേശി; നെല്ലിയാമ്പതിയിൽ നിന്ന് വരികയായിരുന്ന ബസ് മരങ്ങൾക്കിടയിൽ കുടുങ്ങി; രണ്ടുപേരുടെ നില ഗുരുതരം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

പാലക്കാട്: നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം. നെല്ലിയാമ്പതി സ്വദേശി ജയന്തി(55) ആണ് മരിച്ചത്. ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണം. വാഹനം ഒതുക്കാന്‍ ശ്രമിച്ചെങ്കിലും താഴേക്ക് ഇറങ്ങി മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നുവെന്ന് ബസ്സിലുണ്ടായിരുന്ന വിമോദ് പറഞ്ഞു. മരിച്ച ജയന്തി നെല്ലിയാമ്പതി ഓറഞ്ച് ഫാമിലെ സ്ഥിരം ജീവനക്കാരിയാണ് മരിച്ച ജയന്തി.

അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാവിലെ 9.30-ഓടെയാണ് അപകടമുണ്ടായത്.പാലക്കാട് -കാരപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ആണ് താഴ്ചയിലേക്ക് മറിഞ്ഞത്. വനം വകുപ്പിന്റെ ചെക്ക് പോസ്റ്റിന് സമീപം രണ്ടാം വളവിനു മുകളിലായിരുന്നു അപകടം.

നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ച ബസ് മരങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. വലിയൊരു ദുരന്തമാണ് മരങ്ങളിൽ തങ്ങിനിന്നതിലൂടെ ഒഴിവായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടവിവരമറിഞ്ഞ് ഫയർഫോഴ്സും പൊലീസും പ്രദേശവാസികളും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ അടിയന്തര ചികിത്സയ്ക്കായി നെല്ലിയാമ്പതിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ആകെ ഒമ്പത് പേരെയാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിൽ ഒരു സ്ത്രീയുടെ പരിക്ക് ഗുരുതകമാണ്. ബാക്കിയുള്ളവരുടെ സ്ഥിതി ആശങ്കാജനകമല്ലെന്നാണ് സൂചന

A woman died and several others were injured, two of them critically, after a KSRTC bus from Nelliyampathy to Nenmara plunged into a gorge near the Forest Department checkpost at Pothundi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്ലാ റോഡുകളിലും കാൽനടയാത്രക്കാർക്ക് പ്രത്യേക സൗകര്യമൊരുക്കണം: കേന്ദ്രത്തിന് നിർദ്ദേശവുമായി സുപ്രീം കോടതി

സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം vs എസ്ബിഐ സീനിയര്‍ സിറ്റിസണ്‍ എഫ്ഡി; മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ നേട്ടം എവിടെ?, താരതമ്യപഠനം

ടോയ്‌ലറ്റില്‍ പോകാന്‍ അനുവദിച്ചില്ല; മേലുദ്യോഗസ്ഥനെ ഡ്രൈവര്‍ ഇരുമ്പു വടി കൊണ്ട് അടിച്ചു കൊന്നു

'വയനാട്ടില്‍ താങ്കളുടെ സേവനം അത്യാവശ്യമാണ്, തുടരുക'; പിണറായിയുടെ വിശ്വസ്തന്റെ സ്ഥലംമാറ്റ അപേക്ഷ തള്ളി ആഭ്യന്തര വകുപ്പ്

'നിലപാടില്‍ ഉറച്ചു നില്‍ക്കാനുള്ള ധൈര്യം'; വിസ്മയ മോഹന്‍ലാലിന് കയ്യടിച്ച് മാല പാര്‍വതി