ഒറ്റപ്പാലം: അനങ്ങനടി ഹൈസ്കൂളിൽ പിടിഎ ഫണ്ട് അടച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പത്താം ക്ലാസ് വിദ്യാർഥിനിയെ സഹപാഠികൾക്ക് മുന്നിൽ വെച്ച് അപമാനിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തതായി പരാതി. ക്ലാസ് അധ്യാപികയായ സിന്ധുവിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഒറ്റപ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചു.
പി.ടി.എ. ഫണ്ട് അടച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി അധ്യാപിക അപമാനിച്ചതിനെ തുടർന്ന് കുട്ടി ക്ലാസ് റൂമിൽ ബോധരഹിതയായി വീഴുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഈ സമയം കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ അധ്യാപിക തയ്യാറായില്ലെന്നും പിന്നീട് മറ്റ് അധ്യാപകരാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
സംഭവത്തെ തുടർന്ന് അധ്യാപികയ്ക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ. സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. തുടർന്ന് അടിയന്തരമായി വിളിച്ചുചേർത്ത പിടി.. യോഗത്തിൽ എസ്എഫ്.ഐ., ബാലസംഘം പ്രവർത്തകരുടെ ആവശ്യം ചർച്ച ചെയ്യുകയും, പ്രതിഷേധത്തെ തുടർന്ന് അധ്യാപികയെ 15 ദിവസത്തേക്ക് സ്കൂളിൽ നിന്നും മാറ്റിനിർത്താൻ തീരുമാനിക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates