പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ നോര്‍ത്ത്, സൗത്ത് ബ്ലോക്കുകള്‍ മ്യൂസിയമാകുന്നു; യുഗേ യുഗീന്‍ മ്യൂസിയം

രാജ്യതലസ്ഥാനത്തെ പഴയ ഭരണകാര്യാലയങ്ങള്‍ മ്യൂസിയമാക്കുന്നു
North-South block
North-South block file
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ പഴയ ഭരണകാര്യാലയങ്ങള്‍ മ്യൂസിയമാക്കുന്നു. പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ നോര്‍ത്ത്, സൗത്ത് ബ്ലോക്ക് സമുച്ചയങ്ങള്‍ മ്യൂസിയമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് തീരുമാനിച്ചത്.

യുഗേ യുഗീന്‍ മ്യൂസിയം എന്ന പേരില്‍ വികസിപ്പിക്കാനാണ് അനുമതി നല്‍കിയത്. ഏകദേശം 3,230 കോടി രൂപയാണ് ഈ പദ്ധതിയുടെ ആകെ ചെലവായി കണക്കാക്കുന്നത്. നോര്‍ത്ത്, സൗത്ത് ബ്ലോക്ക് സമുച്ചയങ്ങളുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിച്ച് കൊണ്ടാണ് പുനരുപയോഗിക്കുക.

രാജ്യത്തിന്റെ നാഗരിക പൈതൃകത്തിന്റെ തുടര്‍ച്ചയും വൈവിധ്യവും സമൃദ്ധിയും വിളിച്ചോതുന്ന പ്രധാന മ്യൂസിയമായി മാറ്റുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ചരിത്ര പ്രധാനമായ നോര്‍ത്ത്, സൗത്ത് ബ്ലോക്ക് സമുച്ചയങ്ങളെ, അവയുടെ വാസ്തുവിദ്യാ സവിശേഷതകളും പൈതൃക പ്രാധാന്യവും നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് സംരക്ഷിക്കുക. ഇതിനെ ഒരു പൊതു സാംസ്‌കാരിക സ്ഥാപനമാക്കി മാറ്റി മ്യൂസിയമായി വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

North-South block
ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിന് പാൻ കാർഡും വോട്ടർ ഐഡിയും മാത്രം പോര: ഗുവഹാട്ടി ഹൈക്കോടതി
North-South block
കുല്‍ഗാമില്‍ ഭീകരാക്രമണം; മൂന്ന് ജവാന്‍മാര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സിആര്‍പിഎഫ്‌
Summary

North and South Blocks of the old Parliament building to become a museum; 'Yuge Yugeen' Museum

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER