മരിച്ച കുട്ടികള്‍ 
Palakkad

'ആദ്യം മൂത്ത മകളെ, മരണം ഉറപ്പാക്കിയ ശേഷം മകനെയും വെള്ളത്തിൽ മുക്കിക്കൊന്നു': കൊഴിഞ്ഞാമ്പാറയിലെ പിഞ്ചുകുഞ്ഞുങ്ങളുടെ കൊലപാതകത്തിൽ അമ്മ നിവേദ്യയുടെ ഞെട്ടിക്കുന്ന കുറ്റസമ്മതം

നിവേദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ രണ്ട് പിഞ്ചുമക്കളെ കൊലപ്പെടുത്തിയ കേസിൽ അമ്മ നിവേദ്യയുടെ ഞെട്ടിക്കുന്ന കുറ്റസമ്മത മൊഴി പുറത്ത്. അഞ്ചു വയസ്സുകാരിയായ മകൾ ജനിഫർ ജൂലിയറ്റിനെയും മൂന്നു വയസ്സുകാരനായ മകൻ റോബിൻ ക്രിസ്റ്റിഫറെയും താൻ തന്നെയാണ് കുളിമുറിയിലെ സിമന്റ് ടാങ്കിൽ മുക്കിക്കൊന്നതെന്ന് അറസ്റ്റിലായ നിവേദ്യ പൊലീസിന് മൊഴി നൽകി. മോഡലിങ് രംഗത്തേക്ക് പോകുന്നതിനും തുടർപഠനത്തിനും സ്വന്തമായി സ്വതന്ത്ര ജീവിതം നയിക്കുന്നതിനും കുട്ടികൾ തടസ്സമാണെന്ന് കണ്ടാണ് ഇരുവരെയും ഇല്ലാതാക്കിയതെന്ന് ചോദ്യം ചെയ്യലിൽ നിവേദ്യ സമ്മതിച്ചു.

ചൊവ്വാഴ്ച രാവിലെ കുളിമുറിയിലെ സിമന്റ് ടാങ്കിനരികിൽ നിന്ന് കുട്ടികൾ വെള്ളത്തിൽ കളിക്കുകയായിരുന്നു. ഈ സമയത്താണ് നിവേദ്യ ക്രൂരകൃത്യം നടത്തിയത്. ആദ്യം മൂത്ത മകൾ ജനിഫർ ജൂലിയറ്റിന്റെ തലയിൽ ബലമായി പിടിച്ച് ടാങ്കിലെ വെള്ളത്തിലേക്ക് താഴ്ത്തിപ്പിടിച്ചു. മകൾ പൂർണ്ണമായും ശ്വാസമറ്റ് മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അടുത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസ്സുകാരനായ മകൻ റോബിനെ അടുത്തേക്ക് എടുത്തത്. മകനെ ടാങ്കിലെ വെള്ളത്തിലേക്ക് തള്ളിയിട്ട ശേഷം മുതുകിൽ ബലമായി പിടിച്ച് താഴേക്ക് അമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് നിവേദ്യ മൊഴി നൽകി.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുട്ടികളുടെ പിതൃസഹോദരി ബെൻസി പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് നിവേദ്യ കുറ്റസമ്മതം നടത്തിയത്. എന്നാൽ നിവേദ്യ നൽകിയ മൊഴി പൂർണ്ണമായി മുഖവിലയ്ക്കെടുക്കാതെ പൊലീസ് ശാസ്ത്രീയ അന്വേഷണം തുടരുകയാണ്. വീട്ടിലെ സിമന്റ് ടാങ്കിൽ മുക്കാൽ ഭാഗത്തോളം മാത്രമാണ് വെള്ളമുണ്ടായിരുന്നത്. കുട്ടികളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മറ്റ് മുറിവുകളോ ബലപ്രയോഗത്തിന്റെ പാടുകളോ ഇല്ലാതിരുന്നതിനാൽ കൊലപാതകത്തിൽ മറ്റാരുടെയെങ്കിലും സഹായമോ പ്രേരണയോ ഉണ്ടായിരുന്നോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതടക്കമുള്ള നടപടികൾ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

In a chilling confession before the police, Nivedya, the prime accused in the gruesome murder of her two minor children in Kozhinjampara, Palakkad, detailed how she executed the crime step by step

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗുരുതര പരിക്കേറ്റിട്ടും അസാമാന്യ ധൈര്യം കാണിച്ചു, രാജ്യത്തിന് അഭിമാനം'; ഫ്‌ളൈദുബായ് ക്യാപ്റ്റനെ പ്രശംസിച്ച് പ്രധാനമന്ത്രി

ബന്ധുക്കളും നാട്ടുകാരും കരുതി ജോസ് മരിച്ചെന്ന്; 13 വര്‍ഷത്തിനുശേഷം കഞ്ചാവ് കേസ് പ്രതി ആന്ധ്രയിൽ പിടിയിൽ

NISH Job Vacancy: അധ്യാപകർക്ക് അവസരം; നിരവധി ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

എണ്ണവില നൂറ് ഡോളറില്‍ താഴെ തന്നെ, ഓഹരി വിപണിയില്‍ ഇടിവ്; രൂപയ്ക്കും നഷ്ടം

സെയിലിങ്ങില്‍ വെള്ളി, സ്‌ക്വാഷില്‍ വെങ്കലം; ക്രിക്കറ്റിലും ഗുസ്തിയിലും സ്വര്‍ണം ലക്ഷ്യമിട്ട് ഇന്ത്യ