പാലക്കാട്: പാർട്ടി ഓഫീസിനുള്ളിൽ വെച്ച് മദ്യപിച്ച സംഭവത്തിൽ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേരെ സസ്പെൻഡ് ചെയ്ത് സിപിഎം. പാലക്കാട് മുതലമട ലോക്കൽ സെക്രട്ടറി ബ്രിജേഷ്, പാർട്ടി പ്രവർത്തകരായ സൂര്യപ്രകാശ്, റഷീദ് എന്നിവരെയാണ് ജില്ലാ നേതൃത്വം സസ്പെൻഡ് ചെയ്തത്.
പാർട്ടി ഓഫീസിൽ ഇരുന്ന് ലോക്കൽ സെക്രട്ടറി ബ്രിജേഷിന്റെ നേതൃത്വത്തിൽ മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇത് പാർട്ടിക്ക് വലിയ തോതിൽ അവമതിപ്പ് ഉണ്ടാക്കിയ സാഹചര്യത്തിലാണ് ജില്ലാ നേതൃത്വം വേഗത്തിൽ നടപടി സ്വീകരിച്ചത്. സംഭവത്തിൽ വിവാദം ശക്തമായതിന് പിന്നാലെ, സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. ചെന്താമരാക്ഷനാണ് ബ്രിജേഷിനെയും മറ്റ് രണ്ട് പാർട്ടി പ്രവർത്തകരെയും സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. പാർട്ടിയുടെ അച്ചടക്കത്തിന് നിരക്കാത്ത പ്രവർത്തനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിലാണ് നേതൃത്വം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates