Pythons 
Thrissur

കാറിലും സ്‌കൂട്ടറിലും വരെ പാമ്പുകള്‍; പൂങ്കുന്നത്തെ വീട്ടില്‍ നിന്നും ഇതുവരെ പിടികൂടിയത് 20 മലമ്പാമ്പിനെ; ഭീതിയൊഴിയാതെ വീട്ടുകാര്‍

ഭയം മൂലം വീടിന്റെ മതിലും മരത്തറയും മണ്‍തിട്ടുമെല്ലാം ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരത്തി പരിശോധന നടത്തുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തൃശൂര്‍: തൃശൂര്‍ പൂങ്കുന്നത്തെ വീട്ടുവളപ്പില്‍ നിന്നും ഇന്നും മലമ്പാമ്പുകളെ പിടികൂടി. രണ്ടു മലമ്പാമ്പുകളെയാണ് ഇന്നലെ രാത്രി പിടികൂടിയത്. ഇതോടെ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 20 മലമ്പാമ്പുകളെയാണ് പിടികൂടിയത്. തൃശൂര്‍ പൂങ്കുന്നം സീതാറാംമില്‍ ലെയിനിലുള്ള കാര്‍ത്തികിന്റെ വീട്ടിലാണ് ഇത്രയേറെ പാമ്പുകളെ കണ്ടെത്തിയത്. ഇതോടെ പാമ്പുപേടിയില്‍ ഭയപ്പാടോടെയാണ് ഈ വീട്ടുകാര്‍ കഴിയുന്നത്.

ഇനിയും പാമ്പിന്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകാമെന്ന ഭയം മൂലം വീടിന്റെ മതിലും മരത്തറയും മണ്‍തിട്ടുമെല്ലാം ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരത്തി പരിശോധന നടത്തുകയാണ്. തറയോടും പൊളിച്ച് പരിശോധന നടത്തി. വീടിന്റെ സമീപത്തുകൂടി ഒരു തോട് ഒഴുകുന്നുണ്ട്. ആ തോട്ടില്‍ നിന്നും എത്തിയതാകാം മലമ്പാമ്പുകളെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

പെരിങ്ങാവ് ഭാഗത്തുനിന്ന് പുഴയ്ക്കൽ ഭാഗത്തേക്കു പോകുന്ന തോടിനു സമീപമാണ് കാർത്തിക്കിന്റെ വീട് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞദിവസം പിടികൂടുന്നതിനിടെ ഇവയിൽ രണ്ടെണ്ണം സമീപത്തെ തോട്ടിലേക്ക്‌ ചാടിപ്പോയി. വീടിനു മുൻവശത്തെ ഗ്രില്ലിനടുത്ത് നിർത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങളിൽനിന്നും പാമ്പുകളെ ലഭിച്ചിരുന്നു.

വർക്ക്ഷോപ്പിലേക്ക് കൊണ്ടുപോകാനായി കാർത്തിക്കിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന അയൽവാസിയുടെ വാഹനത്തിൽനിന്ന് നാലു പാമ്പുകളെയും പിടികൂടിയിരുന്നു. രണ്ടെണ്ണം സീറ്റിനടിയിലും രണ്ടെണ്ണം എൻജിനിലും നിന്നാണ് കണ്ടെത്തിയത്. കാർത്തിക്കിന്റെ ഭാര്യ ഹരിതയുടെ വാഹനത്തിന്റെ പെട്രോൾടാങ്കിലും പാമ്പുണ്ടായിരുന്നു. വനംവകുപ്പ് ഉദ്യോ​ഗസ്ഥർ 50 സെന്റിമീറ്ററോളം നീളമുള്ള എട്ട് പെരുമ്പാമ്പിൻകുഞ്ഞുങ്ങളെയാണ് ചൊവ്വാഴ്ച പിടികൂടിയത്.

20 pythons have been caught from a house in Poonkunnam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ' ​ഗോളിന് 'ഇരട്ട' ​ഗോൾ 'ചെക്ക്'! ലോകകപ്പിൽ ത്രില്ലർ ജയം പിടിച്ച് ദക്ഷിണ കൊറിയ

'സ്ത്രീകൾ അമ്മായിയമ്മയെ സ്വന്തം അമ്മയെപ്പോലെ കാണില്ല, പുരുഷൻമാർ അങ്ങനെയല്ല'; വീണ്ടും ചർച്ചയായി ബൈജുവിന്റെ വാക്കുകൾ

അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി; ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ചു

സിബിഎസ്ഇ പോര്‍ട്ടലിലെ സുരക്ഷാവീഴ്ച കണ്ടെത്തി; പത്തൊന്‍പതുകാരന് ജോലിനല്‍കി കാണ്‍പുര്‍ ഐഐടി

ആനക്കലിയിൽ ഒടുവിലത്തെ ഇര മാരി; 20 വർഷത്തിനിടെ 54 മരണം; വനംവകുപ്പിന്റെ പ്രതിരോധം കടലാസിൽ

SCROLL FOR NEXT