Chalakkudy death home 
Thrissur

മൂന്ന് ദിവസമായി അടച്ചുപൂട്ടിയ നിലയിൽ; വീട്ടുടമ പൊലീസിനെ വിളിച്ചുവരുത്തി വാതിൽ തുറന്നപ്പോൾ കണ്ടത് ദമ്പതികളുടെ മൃതദേഹങ്ങൾ

മൂന്ന് ദിവസമായി പുറത്തുകണ്ടിരുന്നില്ല; ഐടി ഉദ്യോഗസ്ഥന്റെ വീടിന്റെ ഔട്ട് ഹൗസിൽ വാതിൽ പൊളിച്ച് അകത്തുകയറി പൊലീസും വീട്ടുടമയും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ചാലക്കുടി: തൃശ്ശൂർ ചാലക്കുടി പോട്ട വാഴക്കുന്നിൽ ഇതര സംസ്ഥാനക്കാരായ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശികളായ മുപ്പത്തിനാലുകാരൻ ഉമിത്ത്, ഭാര്യ മുപ്പതുകാരി രാധ എന്നിവരാണ് മരിച്ചത്. ഭാര്യയെ ശ്വാസം മുട്ടിച്ചോ മറ്റോ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി ജീവനൊടുക്കിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

നാല് മാസം മുൻപാണ് ഇവർ പോട്ടയിലെ ഈ പ്രദേശത്ത് താമസത്തിനായി എത്തിയത്. ഒരു ഐടി ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ ഔട്ട് ഹൗസിലാണ് ദമ്പതികൾ താമസിച്ചുവന്നിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇവരെ വീടിന് പുറത്തേക്ക് കാണാതിരുന്നതിനെത്തുടർന്ന് പരിസരവാസികൾക്കും വീട്ടുടമയ്ക്കും സംശയം തോന്നിയിരുന്നു. വിവരം അറിയിച്ചതനുസരിച്ച് ചാലക്കുടി ലോക്കൽ പൊലീസും വീട്ടുടമയും ചേർന്ന് സംഭവസ്ഥലത്തെത്തി വീടിന്റെ വാതിൽ ബലമായി തുറന്ന് പരിശോധിച്ചപ്പോഴാണ് ഇരുട്ടുമുറിയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.

A migrant couple from West Bengal, Umith (34) and his wife Radha (30), were found dead inside the outhouse of an IT professional's residence in Potta, Chalakudy, with the police suspecting a case of murder-cum-suicide

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിജെപിയിൽ രാഷ്ട്രീയ ഭാവി ഉണ്ടെന്ന് കരുതുന്നില്ല'; അമിത് ഷായുമായി നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി അണ്ണാമലൈ രാജി സമർപ്പിച്ചെന്ന് സൂചന

'സ്ത്രീ വേഷമാണെങ്കിലും ഞാന്‍ ചെയ്യാം'; ജീവിതം മാറ്റിമറിച്ച സൗഹൃദം; ഫഹദിനെ ആദ്യം കണ്ടതിനെക്കുറിച്ച് ദിലീഷ് പോത്തന്‍

ബാറില്‍ നിന്നും ബെഞ്ചിലേക്ക്, നേരിട്ട് സുപ്രീം കോടതി ജഡ്ജിയാകുന്ന രണ്ടാമത്തെ വനിത; ആരാണ് ജസ്റ്റിസ് വി മോഹന ?

എന്തുകൊണ്ട് സ്ത്രീകളിൽ തടി കൂടുന്നു? ഹോർമോണുകളെ നിയന്ത്രിക്കാം, ആരോ​ഗ്യകരമായി ശരീരഭാരം കുറയ്ക്കാം

കെട്ടിട വാടക വര്‍ധനവ് താല്‍ക്കാലികമായി മരവിപ്പിച്ചു, പ്രവാസികള്‍ക്ക് ആശ്വാസം

SCROLL FOR NEXT