Elephant 
Thrissur

ദൗത്യസംഘം ഉൾക്കാട്ടിലേക്ക് ഓടിച്ച കാട്ടാന വീണ്ടുമെത്തി; പ്രദേശവാസികൾ ഭീതിയിൽ

ഏഴാറ്റുമുഖം-വെറ്റിലപ്പാറ റോഡിൽ പ്ലാന്റേഷൻ ഭാഗത്താണ് ആന നിലയുറപ്പിച്ചത്; ഉപദ്രവകാരികളായ ആനകൾ മടങ്ങിയെത്തുന്നത് തടയാൻ ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാർ

Author : സമകാലിക മലയാളം ഡെസ്ക്

ചാലക്കുടി: വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം ഉൾക്കാട്ടിലേക്ക് ഓടിച്ചുവിട്ട കാട്ടാനകളിൽ ഒരെണ്ണം ജനവാസമേഖലയിലേക്ക് വീണ്ടും തിരിച്ചെത്തി. ഏഴാറ്റുമുഖം-വെറ്റിലപ്പാറ റോഡിൽ പ്ലാന്റേഷൻ ഭാഗത്താണ് കാട്ടാന വീണ്ടും പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് നിരന്തരം ഇറങ്ങി വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തുകയും കാടുകയറ്റുകയും ചെയ്ത ഉപദ്രവകാരികളായ ആനകളിൽ ഒന്നാണിത്. വനംവകുപ്പ് സ്ക്വാഡും ദൗത്യസംഘവും ചേർന്ന് നാട്ടുകാർക്ക് ശല്യമാകുന്ന ആനകളെ ജനവാസമേഖലയിൽ നിന്നും കാട്ടിലേക്ക് ഓടിച്ചു വിടുന്നുണ്ടെങ്കിലും, ഇവ ദിവസങ്ങൾക്കുള്ളിൽ തന്നെ വീണ്ടും പഴയ സ്ഥാനങ്ങളിലേക്ക് തിരിച്ചെത്തുന്നത് പ്ലാന്റേഷൻ മേഖലയിൽ വലിയ ഭീതിയുണർത്തുകയാണ്.

പ്രദേശവാസികൾ ഇപ്പോൾ കാട്ടാനഭീതിയിലാണ് കഴിഞ്ഞുകൂടുന്നത്. ആനകളെ കാട്ടിലേക്ക് തുരത്തുന്നതിനപ്പുറം ഇവ വീണ്ടും കൃഷിയിടങ്ങളിലേക്കും റോഡിലേക്കും ഇറങ്ങുന്നത് തടയാൻ വനംവകുപ്പിന്റെ ഭാഗത്തുനിന്നും സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.

One of the rogue wild elephants recently driven into the deep forest by the forest department's mission team has returned to the residential area, reappearing near the plantation section

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പലിശനിരക്കുകളിൽ മാറ്റമില്ല; റീപ്പോ റേറ്റ് 5.25 ശതമാനമായി നിലനിർത്തി റിസർവ് ബാങ്ക്

'ഹോമിയോപ്പതി തട്ടിപ്പല്ല, ജീവിതത്തിൽ പ്രധാന പങ്കുവഹിച്ചു'; അനുഷ്കയുടെ പോസ്റ്റ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നു

'അനിസ്‌ലാമിക ആചാരങ്ങള്‍ വര്‍ജിക്കണം; ഇസ്‌ലാം വിരുദ്ധ വിശ്വാസങ്ങള്‍ സമുദായത്തിന് പുറത്തേക്കുള്ള വഴി'; നിലവിളക്ക് വിവാദത്തില്‍ എംഎല്‍എയെ തിരുത്തി സമസ്ത

'എന്റെ ഉള്ളിലെ ഏറ്റവും വലിയ ആ​ഗ്രഹം; ഞാൻ വർക്ക് ചെയ്തിട്ടുള്ളതിൽ സത്യസന്ധനായ നടൻമാരിലൊരാളാണ് ബോബി ഡിയോൾ'

സിഎംആർഎല്ലിന് തിരിച്ചടി; എക്സാലോജിക് കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

SCROLL FOR NEXT