Chavakkad Taluk Hospital 
Thrissur

ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി; പ്രസവത്തെ തുടർന്ന് പഞ്ഞി ഉള്ളിൽ വെച്ച് തുന്നിക്കെട്ടിയെന്ന് ആരോപണം

പ്രത്യാരോപണവുമായി ഡോക്ടര്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശൂർ: ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കുടുങ്ങിയതായി പരാതി. ചാവക്കാട് സ്വദേശി ഫാത്തിമത്തുൽ ഷറഫിയ ആണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ആഗസ്റ്റ് 19-നാണ് ഇവർക്ക് താലൂക്ക് ആശുപത്രിയിൽ പ്രസവം നടന്നത്. പ്രസവത്തെ തുടർന്ന് രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ഗർഭാശയത്തിൽ തുന്നലിട്ടിരുന്നു. ഈ സമയത്ത് പഞ്ഞി ഉള്ളിൽ വെച്ച് തുന്നിക്കെട്ടിയെന്നാണ് പ്രധാന ആരോപണം.

തുടർന്ന് പലതവണ കടുത്ത വേദനയും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടിരുന്നു. താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടെങ്കിലും പഴുപ്പിനുള്ള മരുന്ന് നൽകി മടക്കി അയക്കുകയായിരുന്നുവെന്നും കൃത്യമായി പരിശോധിക്കാൻ ഡോക്ടർ തയ്യാറായില്ലെന്നും കുടുംബം പരാതിപ്പെടുന്നു. പിന്നീട് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ കാണിച്ച് സ്കാൻ ചെയ്തപ്പോഴാണ് ശരീരത്തിനുള്ളിൽ പഞ്ഞി ഉള്ളതായി തിരിച്ചറിഞ്ഞത്. തുടർന്ന് മറ്റൊരു ആശുപത്രിയിൽ വെച്ചാണ് ഈ പഞ്ഞി പുറത്തെടുത്തത്. നാൽപ്പത്തിമൂന്ന് ദിവസത്തോളം ഉള്ളിൽ പഞ്ഞിയുമായി ശാരീരിക ബുദ്ധിമുട്ടുകളുമായി ഇവർ കഴിഞ്ഞത്. പരാതിയുമായി ചെന്നപ്പോൾ ഡോക്ടർ അനുനയത്തിന് ശ്രമിച്ചതായും കുടുംബം ആരോപിക്കുന്നു.

എന്നാൽ ആരോപണങ്ങൾ പൂർണ്ണമായും തള്ളി ബന്ധപ്പെട്ട ഡോക്ടർ രംഗത്തെത്തി. പരാതിക്കാർ മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും അതിന് വഴങ്ങില്ലെന്ന് കണ്ടപ്പോഴാണ് ഇപ്പോൾ വ്യാജ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് ഡോ. ഡിറ്റോയുടെ വാദം. എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും പാലിച്ചാണ് ചികിത്സ നടത്തിയതെന്നും യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും ഡോക്ടർ വ്യക്തമാക്കുന്നു. സംഭവത്തിൽ പരാതി അന്വേഷിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ഡി.എം.ഒ.) നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ടും അറിയിച്ചു.

A woman from Chavakkad has filed a medical negligence complaint against the Chavakkad Taluk Hospital, alleging that doctors left surgical cotton inside her body during childbirth stitching, a claim strongly denied by the doctor who alleged an extortion attempt.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓട്ടോ- ടാക്‌സി നിരക്ക് കൂടും, നിരക്ക് പഠിക്കാന്‍ കമ്മീഷന്‍; ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍

7200 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ 50എംപി റിയര്‍ കാമറ യൂണിറ്റ്; റെനോ 17 സീരീസ് ലോഞ്ച് അടുത്തയാഴ്ച

ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിന് പാൻ കാർഡും വോട്ടർ ഐഡിയും മാത്രം പോര: ഗുവഹാട്ടി ഹൈക്കോടതി

അതീവ വിഷമുള്ള ചെടി, സ്വയം പറിച്ചുകളയാന്‍ ശ്രമിക്കരുത്! ഡാറ്റുറയുടെ വ്യാപനത്തില്‍ കുവൈത്തില്‍ മുന്നറിയിപ്പ്

'വീഴ്‌വേൻ എൻ‌ട്ര് നിനയ്ത്തായോ'? തമിഴ് ബോക്സ് ഓഫീസിൽ തളപതിയെ വീഴ്ത്തി തലൈവർ; റെക്കോർഡ് ഇനി 'ജയിലർ 2'ന്