Fake Food Safety Officer Arrested 
Thrissur

ഫുഡ് സേഫ്റ്റി ഓഫീസറും ഹെൽത്ത് ഇൻസ്പെക്ടറും ചമഞ്ഞ് ഹോട്ടലുകളിൽ തട്ടിപ്പ്; വടക്കേക്കാട് സ്വദേശി തൃശ്ശൂരിൽ പിടിയിൽ

ചാവക്കാട് മേഖലയിലെ ഒരു ഹോട്ടലിൽ നിന്നുമാത്രം 36,000 രൂപയുടെ ഭക്ഷണമാണ് ഇയാൾ കഴിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശ്ശൂർ: ഫുഡ് സേഫ്റ്റി ഓഫീസറായും ഹെൽത്ത് ഇൻസ്പെക്ടറായും ചമഞ്ഞ് ഹോട്ടലുകളിൽ പരിശോധന നടത്തുകയും ഭക്ഷണവും പണവും തട്ടിയെടുക്കുകയും ചെയ്തയാൾ പിടിയിൽ. വടക്കേക്കാട് വന്നേരിപ്പാട്ട് വീട്ടിൽ മോഹൻബാബുവിനെയാണ് തൃശ്ശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നൽകിയ പരാതിയെത്തുടർന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.

എഫ്എസ്എസഎ.ഐ ഉദ്യോഗസ്ഥനും ഹെൽത്ത് ഇൻസ്പെക്ടറുമാണെന്ന് പരിചയപ്പെടുത്തി തൃശ്ശൂർ ടൗണിലും പരിസരപ്രദേശങ്ങളിലുമായി ജില്ലയിലെ പതിനഞ്ചിലധികം ഹോട്ടലുകളിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ മുങ്ങുന്നതും, ഉദ്യോഗസ്ഥനെന്ന വ്യാജേന ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നതുമായിരുന്നു ഇയാളുടെ രീതി.

ചാവക്കാട് മേഖലയിലെ ഒരു ഹോട്ടലിൽ നിന്നുമാത്രം 36,000 രൂപയുടെ ഭക്ഷണമാണ് ഇയാൾ കഴിച്ചത്. വടക്കേക്കാട്, പുന്നയൂർക്കുളം ഭാഗങ്ങളിലെ ഹോട്ടലുകളിൽ സ്ഥിരമായി എത്തി ജീവനക്കാരുമായും ഉടമകളുമായും സൗഹൃദം സ്ഥാപിച്ച ശേഷം ഭക്ഷണം കഴിക്കുകയും, പിന്നീട് പണം നൽകാമെന്ന് പറഞ്ഞ് വൻതുക കടമാക്കി കബളിപ്പിക്കുകയുമായിരുന്നു പതിവ്. പുന്നയൂർക്കുളം ആൽത്തറയിലെ അമ്പാടി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഭീമമായ തുക കടമായ ശേഷം പണം ആവശ്യപ്പെട്ടപ്പോൾ നൽകിയ ചെക്ക് അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയതായും പരാതിയുണ്ട്. ജില്ലയിലെ പല ഹോട്ടലുകളിലുമായി ചെറുതും വലുതുമായ നിരവധി തുകകൾ ഇയാൾ നൽകാനുണ്ടെന്നും പൊലീസ് അറിയിച്ചു.

Thrissur West Police arrested a Vadakkekad native for impersonating a Food Safety Officer and Health Inspector to conduct fake inspections, extort money, and defraud over 15 hotels across the district—including running up an unpaid food bill of ₹36,000 at a single eatery in Chavakkad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ 47% ഇടിവ്; ആദ്യ ആറ് ദിവസം ദര്‍ശനത്തിന് എത്തിയത് 2.71 ലക്ഷം പേര്‍

KPSC 2026: ട്രാവൻകൂർ ഷുഗേഴ്സിൽ എൽ.ഡി ക്ലർക്ക് ഒഴിവുകൾ; പ്ലസ് ടു മതി

ആളുകളെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം

ശ്രീനാരായണഗുരു ഉപയോഗിച്ച കട്ടിലും ചാരുകസേരയും തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിന് സ്വന്തം

മലമ്പുഴ ഉദ്യാനം ക്രിസ്മസിന് മുൻപ് തുറന്നുകൊടുക്കും; കേന്ദ്രമന്ത്രി സുരേഷ് ഗോപി