ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ നിക്ഷേപകർ ബാങ്ക് അങ്കണത്തിൽ റിലേ നിരാഹാര സമരം ആരംഭിച്ചു. സമരം മുൻ മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ബാങ്കിനെ തകർച്ചയിലേക്ക് നയിച്ച എംപി ജാക്‌സനെ സഹായിക്കാനാണ് അഡ്മിനിസ്‌ട്രേറ്റർ കസേരയിൽ ഇരിക്കുന്നതെന്നും, അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ വിഷയത്തിൽ മൗനം വെടിയണമെന്നും മുൻ മന്ത്രി ആവശ്യപ്പെട്ടു.
ബാങ്കിന്റെ എല്ലാ ഫയലുകളിലും സമഗ്രമായ ഫൊറന്‍സിക് ഓഡിറ്റ് നടത്താന്‍ അധികാരികൾ തയ്യാറാകണം. പ്രതിസന്ധിയിലായ നിക്ഷേപകര്‍ക്ക് ആശ്വാസ നടപടിയായി ബാങ്കിന്റെ കൈവശമുള്ള 200 കോടി രൂപയിൽ നിന്നും അടിയന്തരമായി പണം തിരിച്ചുനൽകണമെന്നും ഡോ. ആർ. ബിന്ദു ആവശ്യപ്പെട്ടു. നിക്ഷേപക കൂട്ടായ്മയുടെ ഭാരവാഹികളായ ലിയോ പി. ആന്റോ, ടോയി വാറുണ്ണി എന്നിവരാണ് ബാങ്ക് അങ്കണത്തിൽ റിലേ നിരാഹാര സമരം അനുഷ്ഠിക്കുന്നത്. ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ എല്‍.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡർ പി.വി. ശിവകുമാറും സംസാരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates