Bus Accident Woman Dies 
Thrissur

ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികയായ വയോധിക മരിച്ചു

മരിച്ചത് റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്റെ ഭാര്യ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശൂർ: തൃശൂർ - കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ നടവരമ്പ് ചിറവളിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ വയോധിക ൃ മരിച്ചു. ഇരിങ്ങാലക്കുട പടിഞ്ഞാറെ നടയിൽ 'വസന്തം' വീട്ടിൽ റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥനും ഗണിതശാസ്ത്രജ്ഞനുമായ ടി.എൻ. രാമചന്ദ്രന്റെ ഭാര്യ വസന്ത (70) ആണ് മരിച്ചത്.

ശ്രീകൂടൽമാണിക്യ ക്ഷേത്രദർശനം കഴിഞ്ഞ് കൊടുങ്ങല്ലൂർ ക്ഷേത്രദർശനത്തിനായി ഭർത്താവ് രാമചന്ദ്രനോടൊപ്പം സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം. ചിറവളവിൽ വെച്ച് കൊടുങ്ങല്ലൂരിൽ നിന്നും വരികയായിരുന്ന 'ലവ് ലൈറ്റ്' ബസ് ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ തട്ടുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ വസന്തയുടെ മേൽ ബസ്സിന്റെ ചക്രങ്ങൾ കയറിയിറങ്ങി. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇവർ മരണപ്പെട്ടു.

രാജീവ്, സജീവ്, രാഖീവ് (എല്ലാവരും എൻജിനീയർമാർ) എന്നിവരാണ് മക്കൾ. അശ്വതി, ദിവ്യ, മഞ്ജരി എന്നിവർ മരുമക്കളുമാണ്. ഇരിങ്ങാലക്കുട പൊലീസ് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചു.

A 70-year-old woman, Vasantha, died after a limited-stop bus hit the scooter she was riding with her husband on the Thrissur-Kodungallur state highway at Nadavarambu Chiravalavu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ചു; അമ്മയെ കൊന്ന് മകൻ ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം

കൂട്ടുത്തരവാദിത്തത്തിന്റെ തെളിവാണല്ലോ വന്നുകൊണ്ടിരിക്കുന്നത്; യുഡിഎഫ് യോഗം ചേരാത്തത് ചെയര്‍മാനോട് ചോദിക്കണം; തുറന്നടിച്ച് അടൂര്‍ പ്രകാശ്

ടാക്‌സ് ഫ്രീ പിപിഎഫ് vs നികുതി വിധേയമായ പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം; ഏതാണ് മികച്ചത്?, താരതമ്യം

മുട്ടയ്ക്ക് വില കൂടിയോ? മുട്ടയേക്കാൾ പ്രോട്ടീൻ അടങ്ങിയ 8 ഭക്ഷണങ്ങൾ

'എന്റെ സാനു അപ്പൂപ്പയ്ക്ക്'; സാനു മാഷിന് ആദരമായി ആറാം ക്ലാസുകാരിയുടെ രണ്ടാമത്തെ പുസ്തകം