mar andrews thazhath. 
Thrissur

തൃശൂർ അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് സ്ഥാനമൊഴിയുന്നു

സിനഡിന് രാജിക്കത്ത് കൈമാറി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശൂർ: തൃശൂർ അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് സ്ഥാനമൊഴിയുന്നു. 75 വയസ്സ് പൂർത്തിയാകുന്നതിന് മുൻപ് മെത്രാന്മാർ രാജി സമർപ്പിക്കണമെന്ന സഭാനിയമ പ്രകാരമാണ് സ്ഥാനമൊഴിയുന്നതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വിരമിക്കുന്നതിന് അനുമതി തേടി സിനഡിന് രാജിക്കത്ത് കൈമാറിയതായും മാർ ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി.

അടുത്ത ജനുവരിയിൽ ചേരുന്ന സീറോ മലബാർ സഭാ സിനഡിൽ തൃശൂർ അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പിനെ സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൃശൂർ പുതുക്കാട് സ്വദേശിയായ മാർ ആൻഡ്രൂസ് താഴത്ത്, 1977 മാർച്ച് 14-ന് മാർ ജോസഫ് കുണ്ടുകുളത്തിൽ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. പൗരസ്ത്യ സഭാനിയമത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള അദ്ദേഹം, വൈദിക ജീവിതത്തിൽ അൻപത് വർഷം പൂർത്തീകരിച്ചിട്ടുണ്ട്. 2004 മുതൽ 2007 വരെ തൃശൂർ അതിരൂപതയുടെ സഹായമെത്രാനായി സേവനമനുഷ്ഠിച്ച ശേഷമാണ് അതിരൂപതയുടെ ആർച്ച് ബിഷപ്പായി ചുമതലയേറ്റത്. ഭാരത കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ്, കേരള കത്തോലിക്കാ മെത്രാൻ സമിതി സെക്രട്ടറി ജനറൽ, സീറോ മലബാർ സഭയുടെ മേജർ ആർക്കിഎപ്പിസ്കോപ്പൽ ഓർഡിനറി ട്രൈബ്യൂണലിന്റെ അധ്യക്ഷൻ, എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ തുടങ്ങി സഭയിലെ നിരവധി ഉന്നത പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

Thrissur Archbishop Mar Andrews Thazhath has announced his decision to step down in accordance with canon law requiring bishops to submit their resignation upon turning 75

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആരാണ് യഥാർത്ഥ മുസ്ലീം എന്ന് തീരുമാനിക്കാൻ അള്ളാഹുവിന് മാത്രമേ കഴിയൂ, മനുഷ്യർക്കാവില്ല '; നിസ്കാരം തടയുന്നത് പാപമാണെന്ന് മദ്രാസ് ഹൈക്കോടതി

ബ്യൂട്ടി ഫില്‍ട്ടര്‍: ഫോട്ടോ എഡിറ്റിങ് ആപ്പുകളില്‍ തട്ടിപ്പ്, യുഎഇയില്‍ മുന്നറിയിപ്പ്

'ബീന ആന്റണിയുടെ അഭിനയത്തിന്റെ ഏഴ് അയലത്ത് വരുമോ ഇവര്‍'; കളിയാക്കലിന് മറുപടിയുമായി സ്വാസിക

വിദേശത്ത് എത്തിയാല്‍ സിം എടുക്കാന്‍ മെനക്കെടേണ്ട; ഇ സിം ഫീച്ചറുമായി വാട്‌സ്ആപ്പ്

'നിവിന്റെ റൊമാൻസ് ഇഷ്ടമാണ്, മുപ്പതുകളിലെ പ്രണയമാണ് പശ്ചാത്തലം'; നിവിൻ പോളിക്കൊപ്പം പുതിയ ചിത്രവുമായി അഖിൽ സത്യൻ