Drunk Woman Attacks Police  
Thrissur

മദ്യലഹരിയിൽ കാറുകൾ തടഞ്ഞ് അക്രമം; വനിതാ എഎസ്ഐയെ കടിച്ചു പരിക്കേൽപ്പിച്ച യുവതി അറസ്റ്റിൽ

കാർ യാത്രക്കാരെ ആക്രമിച്ച് പണം തട്ടാൻ ശ്രമം; ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് ഓടിരക്ഷപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശൂർ: നഗരമധ്യത്തിൽ അർദ്ധരാത്രി മദ്യലഹരിയിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി പരാക്രമം കാട്ടുകയും കസ്റ്റഡിയിലെടുത്ത വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത യുവതി അറസ്റ്റിൽ. പാടൂർ സ്വദേശിനിയായ റഹ്മത്ത് (21) ആണ് പിടിയിലായത്. തൃശൂർ ഈസ്റ്റ് പൊലീസാണ് യുവതിക്കെതിരെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്. തൃശൂർ നഗരത്തിൽ കഴിഞ്ഞദിവസം അർദ്ധരാത്രിയോടെയായിരുന്നു സംഭവം. റോഡിലൂടെ കടന്നുപോയ വാഹനങ്ങൾ തടഞ്ഞുനിർത്തി പണം ആവശ്യപ്പെടുകയും യാത്രാക്കാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു യുവതി.

Drunk Woman Road Ruckus

നടുറോഡിൽ യുവതി വാഹനങ്ങൾ തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന വിവരം അറിഞ്ഞയുടൻ കൺട്രോൾ റൂമിൽ നിന്നും ലോക്കൽ പൊലീസും സ്ഥലത്തെത്തി. റോഡിൽ അക്രമാസക്തയായി നിന്ന യുവതിയെ പൊലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഇവരെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പൊലീസ് ജീപ്പിൽ വെച്ച് അക്രമാസക്തയായ റഹ്മത്ത്, ഒപ്പമുണ്ടായിരുന്ന തൃശൂർ വനിതാ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ കലയെ ആക്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥയുടെ കൈയിൽ യുവതി കടിച്ചു പരിക്കേൽപ്പിച്ചു. തുടർന്ന് കൂടുതൽ വനിതാ പൊലീസുകാർ എത്തിയാണ് ഇവരെ കീഴ്പ്പെടുത്തിയത്.

സംഭവസമയത്ത് റഹ്മത്തിനൊപ്പം ഉണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസിനെ കണ്ടതോടെ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരിക്കേറ്റ വനിതാ എഎസ്ഐ പ്രാഥമിക ചികിത്സ തേടി. പിടിയിലായ റഹ്മത്തിനെ വിശദമായ ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് തൃശൂർ ഈസ്റ്റ് പൊലീസ് അറിയിച്ചു.

A 21-year-old woman was arrested by the police after creating a violent disturbance on the road under the influence of alcohol and physically assaulting a woman police officer in Thrissur during late-night hours

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി മുടക്കം മുന്‍കൂട്ടി അറിയാം; 'പവര്‍ കട്ട്' അലര്‍ട്ട് ഇന്നുമുതല്‍

ട്രാവൻകൂർ ദേവസ്വം ബോർഡിൽ ഒഴിവ്; നേരിട്ട് നിയമനം; ബിസിനസ് അനലിസ്റ്റ് തസ്തിക, 7 ഒഴിവുകൾ !

വിഎച്ച്പിയുടെ ഗർബ വിലക്ക് തള്ളി കേന്ദ്രമന്ത്രി; 'ഭരണഘടനയാണ് രാജ്യത്തിന്റെ അടിത്തറ, ആരെയും ഒഴിവാക്കാനാകില്ല'

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

ബാല്ലൺ ഡി ഓറിൽ പുതു ചരിത്രമെഴുതി ലമീൻ യമാൽ!