തൃശൂർ: ഓണത്തോടനുബന്ധിച്ച് ലഹരിക്കടത്ത് തടയാൻ എക്സൈസ് വകുപ്പ് നടത്തുന്ന 'ഓപ്പറേഷൻ തണ്ടർ' പരിശോധനയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന അഞ്ച് ഗ്രാമോളം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. പിടിയിലായവരിൽ ഒരാൾ വിരമിച്ച പൊലീസ് എസ്പിയുടെ മകനാണ്.
ചിയ്യാരം ആലുംവെട്ടോഴി ചാന്ദിനി നിവാസിൽ അഭിജിത് (31), വിയ്യൂർ പള്ളിക്ക് സമീപം വടക്കൻ വീട്ടിൽ റോജർ വി. ദേവസി (31) എന്നിവരെയാണ് തൃശൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. എക്സൈസ് ഇൻസ്പെക്ടർ എൻ. സുദർശന കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം രാത്രി നഗരപരിധിയിൽ നടത്തിയ പ്രത്യേക വാഹന പരിശോധനയ്ക്കിടെയാണ് രാസലഹരിയുമായി പ്രതികൾ വലയിലായത്. സ്കൂട്ടറിൽ ലഹരി കൈമാറ്റം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരെയും സംഘം വളഞ്ഞുപിടിച്ചത്.
യുവാക്കൾ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും ഇവരിൽ നിന്ന് പിടിച്ചെടുത്ത എംഡിഎംഎയും എക്സൈസ് കസ്റ്റഡിയിലെടുത്തു. ഓണക്കാലത്ത് ജില്ലയിലെ ലഹരി വിതരണ ശൃംഖലകൾ ലക്ഷ്യമിട്ട് വരുംദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates