തൃശൂർ: പ്രശസ്ത ഗായകൻ പി. ജയചന്ദ്രന്റെ സ്മരണയ്ക്കായി തൃശൂരിൽ സംഗീത സ്മാരകം നിർമ്മിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് പ്രഖ്യാപിച്ചു. തൃശൂർ കോർപ്പറേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. തൃശൂർ പൂങ്കുന്നത്തുള്ള പി ജയചന്ദ്രന്റെ വസതി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സാംസ്കാരിക വകുപ്പിന്റെ ആസ്ഥാനമായ തൃശൂരിനെ 'കൾച്ചറൽ ടൂറിസം സിറ്റി'യായി ഉയർത്താനുള്ള സമഗ്രമായ വികസന നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ പ്രമുഖ സാംസ്കാരിക അക്കാദമികളെല്ലാം തൃശൂരിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവയുടെ വികസനത്തിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്നും, ഒഴിഞ്ചുകിടക്കുന്ന അക്കാദമി തലപ്പങ്ങളിലേക്ക് ഉടൻതന്നെ ഭാരവാഹികളെ നിയമിക്കുമെന്നും മന്ത്രി വിഷ്ണുനാഥ് വ്യക്തമാക്കി. പി. ജയചന്ദ്രന്റെ ഭാര്യ ലളിത, മകൾ ലക്ഷ്മി എന്നിവരാണ് പൂങ്കുന്നത്തെ വീട്ടിൽ താമസിക്കുന്നത്. സന്ദർശനവേളയിൽ രാജൻ പല്ലൻ എംഎൽഎയും ജില്ലാ കോൺഗ്രസ് നേതാക്കളും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates