ശശാങ്കൻ 
Thrissur

റെയിൽവേ സ്റ്റേഷനിൽ ട്രെയിന് മുന്നിൽ ചാടി 61-കാരൻ ആത്മഹത്യ ചെയ്തു

കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിന് മുന്നിലേക്ക് ചാടിയത് സ്റ്റേഷനിൽ നിന്നും ട്രെയിൻ മുന്നോട്ടെടുത്ത സമയത്ത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് മുന്നിലേക്ക് ചാടി വയോധികൻ മരിച്ചു. പുത്തൂർ പൊന്നൂക്കര സ്വദേശി ശശാങ്കൻ (61) ആണ് മരിച്ചത്. തൃശ്ശൂർ കുറുപ്പം റോഡിലെ പ്രമുഖ ഹാർഡ്‌വെയർ ഷോപ്പിലെ ജീവനക്കാരനാണ് ഇയാൾ. കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തി യാത്രക്കാരെ കയറ്റിയ ശേഷം മുന്നോട്ട് എടുത്ത സമയത്താണ് സംഭവം. രണ്ടാമത്തെ പ്ലാറ്റ്‌ഫോമിൽ നിൽക്കുകയായിരുന്ന ശശാങ്കൻ പെട്ടെന്ന് റെയിൽവേ ട്രാക്കിലേക്ക് ചാടുകയായിരുന്നു.

കുറച്ചു ദിവസങ്ങളായി ഇയാൾ ജോലിക്കെത്തിയിരുന്നില്ലെന്ന് സഹപ്രവർത്തകർ പറയുന്നു. കുടുംബപ്രശ്നങ്ങളാണോ അതോ മറ്റ് സാമ്പത്തിക അസ്വസ്ഥതകളാണോ സംഭവത്തിന് പിന്നിലെന്ന് വ്യക്തമല്ല. സംഭവത്തിൽ തൃശ്ശൂർ റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു. പരേതനായ ശശാങ്കന് ഭാര്യയും ഒരു മകനുമുണ്ട്.

A 61-year-old man, identified as Shashankan from Puthur Ponnukkara, died after jumping in front of the Kannur-Alappuzha Executive Express at Thrissur Railway Station on Thursday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ യുഡിഎഫ് തീരുമാനം

ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പ്രവേശനം തുടങ്ങി; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം

'തനിക്കെതിരെ വ്യാജപ്രചാരണം നടത്തി'; പയ്യന്നൂരിലെ വി കുഞ്ഞികൃഷ്ണന്റെ വിജയം റദ്ദാക്കണം, സിപിഎം സ്ഥാനാർഥി ഹൈക്കോടതിയിൽ

മേജര്‍ രവിയ്ക്കെതിരെ പച്ചക്കറി കച്ചവടക്കാരുടെ സംഘടന; പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യം

കൊച്ചിൻ ഷിപ്പ്‌യാർഡിൽ എൻവയോൺമെന്റ് പ്രൊഫഷണലുകൾക്ക് അവസരം; 1.25 ലക്ഷം ശമ്പളം, പ്രവൃത്തിപരിചയം വേണ്ട !