Leopard Cub In Valparai 
Thrissur

സംരക്ഷണഭിത്തിയിൽ ശാന്തമായി കിടന്ന് പുലിക്കുട്ടി; സഞ്ചാരികൾക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്|VIDEO

ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി വിനോദസഞ്ചാരികൾ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

വാൽപ്പാറ: കോയമ്പത്തൂർ ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ വാൽപ്പാറയിൽ റോഡരികിലെ സംരക്ഷണഭിത്തിയിൽ പുലിക്കുട്ടി വിശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ആനമല കടുവ സങ്കേതത്തിന് കീഴിലുള്ള വാട്ടർ ഫാൾസ്–ടൈഗർ വാലി വനപാതയിലാണ് സംഭവം.ഇതുവഴി കടന്നുപോയ വിനോദസഞ്ചാരികളാണ് പുലിക്കുട്ടിയുടെ ദൃശ്യങ്ങൾ മൊബൈൽ ക്യാമറകളിൽ പകർത്തിയത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിമിഷങ്ങൾക്കകം വൈറലായി.

വനപാതകളിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവായതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. വനമേഖലയിലൂടെ സഞ്ചരിക്കുമ്പോൾ വന്യമൃഗങ്ങളെ കണ്ടാൽ ഒരു കാരണവശാലും അവയുടെ അടുത്തേക്ക് പോകരുത്. ഫോട്ടോ എടുക്കാനോ സെൽഫിയെടുക്കാനോ വീഡിയോ പകർത്താനോ വേണ്ടി വാഹനങ്ങൾ റോഡരികിൽ നിർത്തിയിടാൻ പാടില്ല. വന്യജീവികളുടെ സ്വാഭാവിക സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുകയോ ശബ്ദമുണ്ടാക്കി അവയെ ശല്യപ്പെടുത്തുകയോ ചെയ്യരുത്. മൃഗങ്ങളിൽ നിന്ന് നിർബന്ധമായും സുരക്ഷിതമായ അകലം പാലിക്കണം.

നിർദ്ദേശങ്ങൾ ലംഘിച്ച് വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുകയോ ശല്യം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

A video showing a young leopard cub resting calmly atop a roadside crash barrier along the scenic ghat road in Valparai has surfaced online and gone viral on social media

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബേക്കറികൾ വഴിയുള്ള വൈൻ വിൽപ്പന; ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

16 കാരിയെ ബന്ധുക്കൾ കോവളത്തെ സ്പായിൽ വിറ്റു, ലൈം​ഗിക ചൂഷണത്തിന് ഇരയായി; രണ്ടുപേർ അറസ്റ്റിൽ‌

വീട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ പ്ലാന്‍ ഉണ്ടോ?; മറക്കരുത് 3/20/30/40 റൂള്‍

എഐ ഇന്‍വെസ്റ്റിഗേഷന്‍, സെല്‍ഫ് പട്രോളിങ്; ദുബൈ പൊലീസ് അടിമുടിമാറും

സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍; അറിയാം 45,000 രൂപയില്‍ താഴെയുള്ള മൂന്ന് ഫോണുകള്‍, വിശദാംശങ്ങള്‍