ഇലനിറയെ 109 വിഭവങ്ങൾ; ഒത്തുചേരലിന് രുചിപ്പകിട്ടേകി അഞ്ചരക്കണ്ടി സ്കൂൾ 1985 ബാച്ചിന്റെ ഓണസദ്യ

12 തരം പായസങ്ങൾ, 17 വറവുകൾ, 13 അച്ചാറുകൾ; വീടുകളിൽ തയ്യാറാക്കി കൊണ്ടുവന്നത് പോയകാല രുചിക്കൂട്ടുകൾ
109 Item Onam Sadya
109 Item Onam Sadya
Edited By:
Updated on
1 min read

കണ്ണൂർ: ഓണത്തിന്റെ ഗൃഹാതുരതയും സൗഹൃദത്തിന്റെ മാധുര്യവും ഒത്തുചേർന്നപ്പോൾ അഞ്ചരക്കണ്ടിയിൽ ഒരുങ്ങിയത് ഇലനിറയെ 109 വിഭവങ്ങളടങ്ങിയ കൊതിയൂറും ഓണസദ്യ. അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിലെ 1985 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ എഎച്ച്എസ് 85 ആണ് വേറിട്ട ഈ സദ്യയൊരുക്കി ശ്രദ്ധേയരായത്. 'സുകൃതോണം തകൃതോണം' എന്ന പേരിൽ സംഘടിപ്പിച്ച ഓണാഘോഷം നാടിനും വിരുന്നായി മാറി. കേരളത്തിന്റെ അടുക്കളകളിൽ മുൻതലമുറ സ്നേഹത്തോടെ വിളമ്പിയിരുന്ന നാടൻ വിഭവങ്ങളാണ് സദ്യയിലുടനീളം നിരന്നത്. കൂട്ടായ്മയിലെ അംഗങ്ങൾ സ്വന്തം വീടുകളിൽ നിന്ന് പരസ്പരം പങ്കുവെച്ച് തയ്യാറാക്കിക്കൊണ്ടുവന്നതാണ് വിഭവങ്ങളെല്ലാം.

109 Item Onam Sadya
മൂന്നാർ പൊലീസ് സ്റ്റേഷൻ വളപ്പിൽ കാട്ടാനയിറങ്ങി; ഭീതി പരത്തി 'വിരിഞ്ഞ കൊമ്പൻ'

നാവിൻതുമ്പിൽ രുചിമേളം; 12 തരം പായസങ്ങൾ

പുളിയിഞ്ചി, വടുകപ്പുളി, പാലക്കാടൻ മുളക് പച്ചടി, തുറ മാങ്ങ, കൂൺ മസാല, കൂമ്പ് വറവ്, ചേന അച്ചാർ എന്നിവയ്ക്കൊപ്പം സേമിയ മാംഗോ പായസമടക്കം 12 തരം പായസങ്ങളും സദ്യയ്ക്ക് മാറ്റുകൂട്ടി. ഒൻപത് തരം പച്ചടികൾ, 17 തരം വറവുകൾ, 13 കൂട്ടം അച്ചാറുകൾ എന്നിവയടക്കം 109 വിഭവങ്ങൾ വലിയ വാഴക്കൊടിയിലയിൽ നിരന്നപ്പോൾ കണ്ടുനിന്നവർക്കും നാവിലൂറുന്ന അനുഭവമായി.

രുചിയേറിയ സദ്യയ്ക്കൊപ്പം മാവേലി വേഷവും പൂക്കളവും തിരുവാതിരക്കളിയും നാടൻ ഓണപ്പാട്ടുകളും ഓണക്കളികളും ഒത്തുചേർന്നതോടെ ആഘോഷം വർണ്ണാഭമായി. തങ്ങളെ അക്ഷരവെളിച്ചത്തിലേക്ക് നയിച്ച പ്രിയപ്പെട്ട ഗുരുനാഥന്മാരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.

സൗഹൃദത്തിനൊപ്പം കാരുണ്യത്തിന്റെ കൈത്താങ്ങ്

85 ബാച്ച് പ്രസിഡന്റ് മുഹമ്മദ് യാസിൻ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി. ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. രക്ഷാധികാരി എം.വി. അനിൽകുമാർ ഓണസന്ദേശം നൽകി. പ്രവീൺ കുക്കൊത്ത്, ദീപ, ബീനാ ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി അശോകൻ പുതിയാണ്ടി സ്വാഗതവും ട്രഷറർ പി.കെ. സുരേഷ് ബാബു നന്ദിയും പറഞ്ഞു. പൂർവ്വ അധ്യാപകരും സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.

എൺപതോളം അംഗങ്ങളുള്ള ഈ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ വെറുമൊരു ഒത്തുചേരൽ വേദിയായി മാത്രമല്ല പ്രവർത്തിക്കുന്നത്. ജീവിതത്തിൽ സാമ്പത്തികമായും ശാരീരികമായും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സഹപാഠികൾക്കും മറ്റുള്ളവർക്കും സ്ഥിരമായി കാരുണ്യ സഹായങ്ങൾ എത്തിച്ചുനൽകാനും ഈ സൗഹൃദസംഘം മുന്നിലുണ്ട്.

109 Item Onam Sadya
ടിക്കറ്റുണ്ട്, സീറ്റില്ല, ബസുമില്ല! കോഴിക്കോട് കെ.എസ്.ആർ.ടി.സിയിൽ യാത്രക്കാരുടെ പ്രതിഷേധം
109 Item Onam Sadya
മഴയുത്സവത്തിൽ ആവേശപ്പോരാട്ടം; മഡ് ഫുട്ബോളിൽ മാധ്യമപ്രവർത്തകരെ തോൽപ്പിച്ച് പൊലീസ് ടീം
109 Item Onam Sadya
'കൊലയാളിയിൽ നിന്ന് സമ്മാനം സ്വീകരിക്കില്ല'; ശ്രീറാം വെങ്കിട്ടരാമനെതിരെ വേറിട്ട പ്രതിഷേധം|VIDEO
Summary

Reliving the golden nostalgia of classroom memories and traditional flavours, the 1985 SSLC batch of Ancharakkandy Higher Secondary School in Kannur hosted an extraordinary Onam feast featuring 109 indigenous dishes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com