പ്ലാറ്റ്‌ഫോമിലേക്ക് വീണ യുവതിയെ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ രക്ഷിക്കുന്നു, ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ സന്തോഷ്‌ 
Thrissur

ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിലേക്ക് വീണു; തൃശ്ശൂരില്‍ യുവതിയെ രക്ഷിച്ച് റെയില്‍വേ പൊലീസ്

ശബരി എക്സ്പ്രസില്‍ കയറുന്നതിനിടയാണ് യുവതി പ്ലാറ്റ്ഫോമില്‍ വീണത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തൃശ്ശൂര്‍: ട്രെയിന്‍ കയറുന്നതിനിടെ വീണ യുവതിയുടെ ജീവന്‍ രക്ഷിച്ച് റെയില്‍വേ പൊലീസ്. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന സംഭവത്തിന്റെ സിസിടി ദൃശ്യങ്ങള്‍ പുറത്തുവന്നു. സമീപത്തായി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന റെയില്‍വേ പൊലീസ് സിപിഒ വിനോദും, ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ സന്തോഷും ചേര്‍ന്ന് യുവതിയെ പിടിച്ച് വലിച്ചു രക്ഷപ്പെടുത്തുകയായിരുന്നു.

സെക്കന്ദരബാദില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുന്ന ശബരി എക്സ്പ്രസില്‍ കയറുന്നതിനിടയാണ് യുവതി ട്രെയിനിന് അടിഭാഗത്തോട് ചേര്‍ന്ന് പ്ലാറ്റ്ഫോമില്‍ വീണത്. ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും എടുത്തതിന് തൊട്ടുപിന്നാലെ യുവതി ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ബാലന്‍സ് നഷ്ടപ്പെട്ട് വീഴുകയായിരുന്നു.

Woman falls onto platform while trying to board train; Railway Police rescue her

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും നാളെയും അതിശക്തമഴ; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മൂന്നിടത്ത് യെല്ലോ; ജാഗ്രത

'ഞങ്ങൾ തമ്മിൽ വഴക്ക് ഉണ്ടാകാറുണ്ട്, ചേട്ടന്റെ ആ ചോദ്യമാണ് പുസ്തകം എഴുതാൻ കാരണമായത്'; പ്രണവിനെക്കുറിച്ച് വിസ്മയ

ഇ- കെവൈസി ചെയ്‌തോ?; ഓഗസ്റ്റ് 15 മുതല്‍ ഗ്യാസ് സിലിണ്ടര്‍ കിട്ടില്ല; അറിയിപ്പുമായി കമ്പനികള്‍

യാത്രക്കൂലി പങ്കുവെക്കാം, യാത്ര എളുപ്പമാക്കാം; ഷെയര്‍ ഓട്ടോകള്‍ കേരളത്തിലെ നിരത്തുകളിലേക്ക്

തീയതി നീട്ടി നല്‍കിയേക്കില്ല; മറക്കണ്ട, ഇന്നാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം