Bairakuppe Bridge Central Approval 
Wayanad

32 വർഷത്തെ കാത്തിരിപ്പിന് വിരാമം; ബൈരക്കുപ്പ പാലത്തിന് കേന്ദ്രാനുമതി; 27 കോടി രൂപ അനുവദിച്ചു

ഫണ്ട് അനുവദിച്ചത് സേതു ബന്ധൻ പദ്ധതിയിൽ; പ്രിയങ്ക ഗാന്ധിയുടെ ഇടപെടലുകൾ നിർണ്ണായകമായി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ലക്ഷ്മി ആതിര

വയനാട്: മുപ്പത്തിരണ്ട് വർഷം മുമ്പ് തറക്കല്ലിട്ട ബൈരക്കുപ്പ പാലം യാഥാർഥ്യമാകുന്നതിലേക്ക് ഒരു ചുവടുകൂടി. കേരളത്തെയും കർണാടകത്തെയും ബന്ധിപ്പിച്ച് കബനി നദിക്ക് കുറുകെ നിർമിക്കുന്ന പാലത്തിന് കേന്ദ്രസർക്കാർ 27 കോടി രൂപ അനുവദിച്ചു. പെരിക്കല്ലൂർ മേഖലയിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ഇരുസംസ്ഥാനങ്ങൾക്കുമിടയിലെ ഗതാഗതബന്ധം ശക്തിപ്പെടുത്താനും പദ്ധതിയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.

1994 സെപ്റ്റംബർ 24ന് കേരളത്തിലെയും കർണാടകത്തിലെയും മുഖ്യമന്ത്രിമാർ സംയുക്തമായാണ് പാലത്തിന് തറക്കല്ലിട്ടത്. എന്നാൽ, വിവിധ തടസ്സങ്ങളെ തുടർന്ന് നിർമാണം മുന്നോട്ടുപോകാതെ പദ്ധതി പതിറ്റാണ്ടുകളോളം നീണ്ടുപോവുകയായിരുന്നു.

വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഇടപെടലോടെയാണ് പദ്ധതിക്ക് വീണ്ടും വേഗം കൈവന്നത്. പെരിക്കല്ലൂരിലെ സന്ദർശനത്തിനിടെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായും കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായും അവർ പാലനിർമാണം സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികൾ ഏകോപിപ്പിക്കുന്നതിൽ കേരള പൊതുമരാമത്ത് മന്ത്രി പി കെ ബഷീറും ഇടപെട്ടു.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് സേതു ബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചത്. കേന്ദ്ര റോഡ് ഫണ്ടിൽനിന്നാണ് പണം വിനിയോഗിക്കുക. നേരത്തേ 40 കോടി രൂപ ചെലവ് കണക്കാക്കിയിരുന്ന പദ്ധതിയുടെ രൂപരേഖ ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ പുതുക്കി സമർപ്പിച്ചതിനെ തുടർന്നാണ് പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചത്.

പാലത്തിന്റെ നിർമാണച്ചുമതല പൂർണമായും കേരള പൊതുമരാമത്ത് വകുപ്പിനാണ്. അപ്രോച്ച് റോഡുകൾക്കാവശ്യമായ ഭൂമി ഏറ്റെടുക്കൽ, നിർമാണം, മേൽനോട്ടം, തുടർന്നുള്ള അറ്റകുറ്റപ്പണികൾ എന്നിവ വകുപ്പ് നിർവഹിക്കും. പദ്ധതിക്കായി കർണാടക സർക്കാർ സാമ്പത്തിക ബാധ്യത വഹിക്കേണ്ടതില്ല.

പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്താൻ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം അടുത്തിടെ പെരിക്കല്ലൂർ സന്ദർശിച്ചിരുന്നു. കേന്ദ്രാനുമതി ലഭിച്ചതോടെ 1990കൾ മുതൽ മുടങ്ങിക്കിടക്കുന്ന പദ്ധതിയുടെ തുടർനടപടികൾക്ക് വഴിതുറന്നിരിക്കുകയാണ്.

Ending a 32-year-long wait, the Central Government has granted official approval and sanctioned Rs 27 crore under the Sethu Bandhan scheme for the construction of the Bairakuppe Bridge across the Kabani River, connecting Kerala and Karnataka

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോർട്ടിവൈൻ വിവാദം: അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ മാറ്റി; ബേക്കറിക്ക് നൽകിയ ലൈസൻസ് റദ്ദാക്കി

'അഭിഷേകുമായി കല്ല്യാണം, ഗില്ലിനൊപ്പം ഡേറ്റിങ്, ശ്രേയസ് അയ്യരെ കൊല്ലും'!

'ബില്ല് ചോദിച്ചിട്ട് തന്നില്ല, അവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തി; മാനനഷ്ടത്തിന് കേസ് കൊടുത്തിട്ടുണ്ട്'; മറുപടിയുമായി ആര്യ

'കരിമ്പില്‍ നിന്ന് എഥനോള്‍ വേണ്ട'; പഞ്ചസാര ക്ഷാമവും വിലക്കയറ്റവും തടയാന്‍ നടപടി

കിസാന്‍ വികാസ് പത്ര vs നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്: 50,000 രൂപ നിക്ഷേപിച്ചാല്‍ കൂടുതല്‍ നേട്ടം എവിടെ?