Poems

'പുറപ്പെട്ടുപോയ മത്സ്യം'- പി.എം. ഗോവിന്ദനുണ്ണി എഴുതിയ കവിത

സമതലത്തിലേക്കു പുറപ്പെട്ട സമുദ്രമത്സ്യംമണലോരത്തെ ദേവാലയം കണ്ടുഅതിന്റെ നെറുകയിലെഒടിഞ്ഞ കുരിശുകണ്ടു

Author : പി.എം. ഗോവിന്ദനുണ്ണി

മതലത്തിലേക്കു പുറപ്പെട്ട 
സമുദ്രമത്സ്യം
മണലോരത്തെ ദേവാലയം കണ്ടു
അതിന്റെ നെറുകയിലെ
ഒടിഞ്ഞ കുരിശുകണ്ടു
അതിനുമേല്‍
ഒരു അവിഛിന്ന മേഘത്തെയും കണ്ടു
സന്ധ്യയെക്കൂടി കാണാന്‍ കാത്തുനില്‍ക്കാതെ അത്
പിടപ്പൊതുക്കിയ വാലില്‍ 
നിവര്‍ന്ന് നടന്നുപോയി
വായുവേപ്പോലെ അദൃശ്യമായി
എന്നാല്‍ ഗന്ധമായി
അസ്പൃശ്യമായ അനുഭവമായി
സത്യമായി
പരമാര്‍ത്ഥമായി
അത് നടന്നു!
സമതലത്തില്‍ ആദ്യം
സന്ധ്യയും
പിന്നാലെ
ഇരുട്ടും ചെന്നുചേര്‍ന്നിരുന്നു
ഖരവിസ്തൃതിയെ നോക്കി
ഒരു കൊക്കിലും ഒതുങ്ങാത്ത 
മത്സ്യം ചിരിച്ചു
സംഗീതം പൊഴിക്കുന്ന ഒരു വൃക്ഷം പോലും 
അവിടെ ഉണ്ടായിരുന്നില്ല
അന്തമില്ലാത്ത പരപ്പില്‍
ആഴത്തില്‍
സമുദ്രത്തില്‍ നീന്തിയതിനേക്കാള്‍ നന്നായി
അത് രാത്രി മുഴുവന്‍
നീന്തി.
ഗിങ്കോവൃക്ഷം
ഇല കുടയുംപോലെ  
ചെതുമ്പലുകള്‍ പിടഞ്ഞു പൊഴിച്ച്
സ്വപ്നദൃശ്യം
ജാഗ്രത്തില്‍ ശ്വസിച്ച്.    

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍