Poems

'കണ്‍മുന്നിലൊരു മരണം'- സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിത

രാത്രിയില്‍മുറിക്കുള്ളില്‍ തനിച്ചിരിക്കെകണ്‍മുന്നിലൊരു മരണം

Author : സുബിന്‍ അമ്പിത്തറയില്‍

രാത്രിയില്‍
മുറിക്കുള്ളില്‍ 
തനിച്ചിരിക്കെ
കണ്‍മുന്നിലൊരു മരണം.

മിന്നി മിന്നി
അവസാന വെട്ടവും
വെടിയുകയാണ്
ചുവരിലെ ബള്‍ബ്.

ഏറെക്കാലമൊരേ മുറിയില്‍ 
വായിച്ചും ഏകാന്തത 
പകുത്തും  ജീവിച്ചതാണ്.
പുസ്തകങ്ങളിലുദിച്ചു
നിദ്രയില്‍ നിലാവ് പൊഴിച്ചു.
കരഞ്ഞപ്പോള്‍, ലോകത്തെ 
കണ്ണടച്ചിരുട്ടാക്കി തന്നു.

സമയം വന്നപ്പോള്‍ 
മരണം 
അതിനെ കൊണ്ടുപോയി.

ഹോള്‍ഡറില്‍നിന്നുമഴിച്ച്
മേശമേല്‍ കിടത്തി...
ഉടലിലിപ്പൊഴും ജീവന്റെ ചൂട്.

വേണ്ടപ്പെട്ടവരുടെ മരണം 
വേണ്ടപ്പെട്ട പ്രവൃത്തികളെ
നിശ്ചലമാക്കുമ്പോലെ,
ഏകാന്തതയിലുണരും
തൃഷ്ണകളെ തടഞ്ഞ്
ഇരുട്ടുമുറിയില്‍ 
ഒരു ബള്‍ബിന്റെ
ശവശരീരത്തിന് 
കൂട്ടിരിക്കുന്നു ഞാന്‍.

ബള്‍ബിനൊക്കെ 
എന്തുജീവന്‍ എന്ന്  
തോന്നിയേക്കാം...

പക്ഷേ, 
ഈ രാത്രി
ഈ മരണം
അക്ഷരാര്‍ത്ഥത്തില്‍
ഇരുട്ടിലാഴ്ത്തിക്കളഞ്ഞു...

എന്നെ.
 

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

വേളാങ്കണ്ണി പള്ളിയിൽ ഇന്ന് മുതൽ 24 മണിക്കൂറും ഭക്തർക്ക് പ്രവേശനം

സന്താനോത്പാദനം മാത്രമല്ല ദാമ്പത്യത്തിന്റെ ലക്ഷ്യം, കുട്ടിയില്ലാത്തത് വിവാഹമോചനത്തിന് കാരണമായി കാണാനാകില്ല: മദ്രാസ് ഹൈക്കോടതി

പനിച്ച് വിറച്ച് കേരളം, പാലക്കാട് 14കാരി മരിച്ചു; എന്ന് തീരും മരുന്ന് പ്രതിസന്ധി?

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി