രാജസ്ഥാനില്‍ തീര്‍ഥാടക സംഘം അപകടത്തില്‍പ്പെട്ടു; ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം

9 Of Family Killed As Their Car Rams Parked Truck In Rajasthan's Kota
രാജാസ്ഥാനിലെ അപകട ദൃശ്യങ്ങള്‍
Edited By:
Updated on: 
1 min read

കോട്ട: രാജസ്ഥാനില്‍ തീര്‍ഥാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം. പുലര്‍ച്ചെ 2 മണിയോടെ കോട്ട-ഉദയ്പൂര്‍ ദേശീയപാതയില്‍ ശംഭുപുര ഗ്രാമത്തിന് സമീപമായിരുന്നു അപകടം. രാജസ്ഥാനിലെ ഖാതു ശ്യാംജി ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം.

അപകടത്തില്‍ ഉഷാ ബായ്, സുശീല, കൈലാഷ്, സാന്വി, സജ്ജന്‍, അനിത, ബാബുലാല്‍, ജാഹ്നവി, മാധവി എന്നിവരാണ് മരിച്ചത്. അമിതവേഗതയിലായിരുന്ന വാഹനം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.മഹാരാഷ്ട്രയിലെ ഒരു കുടുംബത്തിലെ 15 പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് പറയപ്പെടുന്നു.

അപകടത്തില്‍ പരിക്കേറ്റ ആറ് പേരെയും ആംബുലന്‍സില്‍ ന്യൂ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടവിവരമറിഞ്ഞ് സിറ്റി പോലീസ് സൂപ്രണ്ട് (എസ്പി) തേജസ്വിനി ഗൗതം സംഭവസ്ഥലത്തെത്തി. പൊലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നത് ഉറപ്പാക്കുകയും ചെയ്തു.

9 Of Family Killed As Their Car Rams Parked Truck In Rajasthan's Kota
'സ്വര്‍ണം വാങ്ങരുതെന്ന അഭ്യര്‍ഥന ജനം ഏറ്റെടുത്തു, വില ഇടിഞ്ഞു'
9 Of Family Killed As Their Car Rams Parked Truck In Rajasthan's Kota
സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു; മെറ്റ ഓഫീസ് അടിച്ചുതകര്‍ത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍- വിഡിയോ
Summary

9 Of Family Killed As Their Car Rams Parked Truck In Rajasthan's Kota

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER